ആറന്മുള ജലോത്സവത്തിനിടെ പള്ളിയോടങ്ങൾ മറിഞ്ഞു
Sep 2, 2023, 18:02 IST

പത്തനംതിട്ട: ആറന്മുള ഉത്രട്ടാതി വള്ളംകളിയ്ക്കിടെ 3 പള്ളിയോടങ്ങൾ മറിഞ്ഞു. വന്മഴി, മാലക്കര, മുതുവഴി, എന്ന പള്ളിയോടങ്ങളാണ് മറിഞ്ഞത്.
അതെസമയം പള്ളിയോടങ്ങൾ മറിഞ്ഞതോടെ നാല് പേരെ കാണാതാവുകയും വള്ളത്തിൽ ഉണ്ടായിരുന്നവരെ കാണാനില്ലെന്ന് തുഴച്ചിലുകാർ പറഞ്ഞത് അൽപസയമത്തേക്ക് പരിഭ്രാന്തിയ്ക്ക് ഇടവരുത്തുകയും ചെയ്തു. എങ്കിലും തുടർന്ന് നടത്തിയ തിരച്ചിലിൽ കാണാതെയായ എല്ലാവരെയും കണ്ടെത്തി.
വ്യത്യസ്ത സമയങ്ങളിലായി സ്റ്റാർട്ടിംഗ് പോയിന്റിലും ഫിനിഷിംഗ് പോയിന്റിലുമാണ് മൂന്ന് വള്ളങ്ങളും അപകടത്തിൽപെട്ടത്.