LogoLoginKerala

അയൽരാജ്യങ്ങളെ ചൊടിപ്പിച്ച് ചൈനയുടെ പുതിയ ഭൂപടം; ചൈനയ്‌ക്കെതിരെ കൂടുതൽ രാജ്യങ്ങൾ രംഗത്ത്

ഫിലിപ്പൈൻസ്, മലേഷ്യ, വിയറ്റ്നാം, തായ്‌വാൻ എന്നീ രാജ്യങ്ങളാണ് ചൈനയുടെ  പുതിയ മാപ്പിനെ എതിർത്തു രംഗത്ത് വന്നിരിക്കുന്നത്
 
map

ചൈനയുടെ പുതിയ മാപ്പിനെതിരെ കൂടുതൽ രാജ്യങ്ങൾ രംഗത്ത്. ഫിലിപ്പൈൻസ്, മലേഷ്യ, വിയറ്റ്നാം, തായ്‌വാൻ എന്നീ രാജ്യങ്ങളാണ് ചൈനയുടെ  പുതിയ മാപ്പിനെ എതിർത്തു കൊണ്ട് രംഗത്ത് വന്നിരിക്കുന്നത്. ബീജിങ് തങ്ങളുടെ ഭൂപ്രദേശങ്ങളിൽ അവകാശവാദം ഉന്നയിക്കുന്നുവെന്നാണ് വിമർശനം.  

സമുദ്രമേഖലയെക്കുറിച്ചുള്ള ചൈനയുടെ ഏകപക്ഷീയമായ അവകാശവാദം മലേഷ്യ ബുധനാഴ്ച തള്ളിയിരുന്നു. ഫിലിപ്പൈൻ സവിശേഷതകളിലും സമുദ്രമേഖലകളിലും ചൈനയുടെ പരമാധികാരവും അധികാരപരിധിയും നിയമാനുസൃതമാക്കാനുള്ള ഏറ്റവും പുതിയ ശ്രമമാണ് മാപ്പ് എന്നാണ് ഫിലിപ്പീൻസ് വിദേശകാര്യ വകുപ്പ് പ്രസ്താവനയിൽ പറഞ്ഞത്.

ഇന്ത്യൻ സംസ്ഥാനമായ അരുണാചൽ പ്രദേശും തർക്കമുള്ള അക്സായി-ചിൻ പീഠഭൂമിയും ചൈനീസ് പ്രദേശത്ത് ഉൾപ്പെടുത്തിയതിനെതിരെ ചൊവ്വാഴ്ച ശക്തമായ പ്രതിഷേധം രേഖപ്പെടുത്തിയപ്പോൾ ഇന്ത്യയാണ് ആദ്യം പരാതിപ്പെട്ടത്.