മുഖ്യമന്ത്രി പിണറായി വിജയൻറെ കന്നി വന്ദേ ഭാരത് യാത്ര ഇന്ന്
Aug 19, 2023, 10:59 IST

കണ്ണൂര്‍: കണ്ണൂരില്‍ നിന്ന് എറണാകുളത്തേക്ക് ഉള്ള വന്ദേ ഭാരത് എക്സ്പ്രസില്‍ മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് യാത്രചെയ്യും. മുഖ്യമന്ത്രി യാത്ര ചെയ്യുന്നത് കൊണ്ടുതന്നെ ട്രെയിനിനകത്തും പുറത്തും കനത്ത സുരക്ഷയാണ് പൊലീസ് ഒരുക്കുന്നത്.
കൂടാതെ കണ്ണൂരിൽ നിന്ന് തീവണ്ടി പുറപ്പെടും മുൻപ് ഡ്രോൺ പറത്തി പരിശോധനയും ഉണ്ടാകും. വന്ദേ ഭാരത് എക്സ്പ്രസിന്റെ ഉദ്ഘാടനച്ചടങ്ങില്‍ പ്രധാനമന്ത്രി മോദിയോടൊപ്പം മുഖ്യമന്ത്രി ചടങ്ങിൽ പങ്കെടുത്തിരുന്നെങ്കിലും അദ്ദേഹത്തിന്റെ ആദ്യ വന്ദേ ഭാരത് യാത്രയാണിത്.
ഒരു വിവാഹച്ചടങ്ങിൽ പങ്കെടുക്കുന്നതിനായാണ് വെള്ളിയാഴ്ച വൈകിട്ടാണ് മുഖ്യമന്ത്രി കണ്ണൂരിലെത്തിയത്.