എംഎല്‍എമാര്‍ നടത്തുന്ന മോശം ഇടപെടലുകള്‍ക്കെതിരെ മുഖ്യമന്ത്രി രംഗത്ത്
Sep 19, 2023, 13:16 IST

നിയമസഭയില്‍ ചില എംഎല്‍എമാര്‍ നടത്തുന്ന മോശം ഇടപെടലുകള്‍ക്കെതിരെ മുഖ്യമന്ത്രി പിണറായി വിജയന്‍ രംഗത്ത്.എംഎല്‍എമാര്‍ക്കായി സംഘടിപ്പിച്ച പിരശീലന പരിപാടിയിലായിരുന്നു വിമര്‍ശനം.ചിലരുടെ പ്രവർത്തനങ്ങൾ സഭ നടപടികള്‍ക്ക് നിരക്കുന്നത് ആണോ എന്ന് ചിന്തിക്കണം.
ചില ഘട്ടങ്ങളിൽ മോശം പദപ്രയോഗം ഉണ്ടാകുന്നു.അത് അവകാശം ആണെന്ന് ചിലർ കരുതുന്നു.ശരി അല്ലാത്തത് വിളിച്ചു പറയുന്നത് നല്ലത് ആണെന്ന് കരുതുന്ന ചിലർ ഉണ്ട്.എപ്പോഴും ഓരോ ആളുകളുടെയും ധാരണ അനുസരിച്ചാണ് ഇടപെടുന്നത്.അവരവരുടെ മനസാക്ഷിക്കു നിരക്കുന്നത് ആവണം ചെയ്യേണ്ടതെന്നും മുഖ്യമന്ത്രി പറഞ്ഞു