LogoLoginKerala

ചന്ദ്രയാൻ 3; ദൗത്യം പൂർത്തിയാക്കിയ പ്രഗ്യാൻ റോവർ ഇനി സ്ലീപ്പർ മോഡിൽ

 
CHANDRAYAN

ബെംഗളൂരു: ചന്ദ്രയാൻ 3 റോവർ  ദൗത്യം പൂർത്തിയാതായി ഇസ്രോ. വിക്രം ലാൻഡറിൽനിന്ന് പുറത്തിറങ്ങി സഞ്ചാരം നടത്തുന്ന റോവറിനെ സ്ലീപ് മോഡിലേക്ക് മാറ്റിയതായി ഐ.എസ്.ആർ.ഒ അറിയിച്ചു. റോവറിന്റെ ദൗത്യം പൂർത്തിയായെന്നും പേ ലോഡുകൾ ഓഫ് ചെയ്തുവെന്നും ഇസ്രോ. ലാൻഡറിനെയും വൈകാതെ സ്ലീപ് മോഡിലേക്ക് മാറ്റും. 
 
റോവറിന്റെ ദൗത്യം പൂർത്തിയായതോടെ പേ ലോഡുകൾ ഓഫ് ചെയ്തുവെന്നും റോവർ സുരക്ഷിതമായി പാർക്ക് ചെയ്‌തെന്നും ഇസ്രോ. ലാൻഡറിനെയും വൈകാതെ സ്ലീപ് മോഡിലേക്ക് മാറ്റുമെന്നും ഇസ്രോ വ്യക്തമാക്കി.
 
സൗരോർജ്ജം ഉപയോഗിച്ചാണ് റോവർ പ്രവർത്തിക്കുന്നത്. അതെസമയം ലാൻഡർ ലാൻഡ് ചെയ്തിരിക്കുന്ന ചന്ദ്രന്റെ ദക്ഷിണ ദ്രുവത്തിൽ സൂര്യാസ്തമയം ആരംഭിച്ചതോടെ സൂര്യപ്രകാശം നഷ്ടമായി തുടങ്ങി ഇതോടെ പ്രഗ്യാൻ പ്രവർത്തിക്കാൻ ഊർജം ലഭ്യമല്ലാതായി അതുകൊണ്ടുതന്നെ പ്രഗ്യാൻ സുരക്ഷിതമായ മറ്റൊരിടത്തേക്ക് മാറ്റിയിട്ട് പ്രഗ്യാനിലെ പേ ലോഡുകൾ പ്രവർത്തനം അവസാനിപ്പിസിച്ചെന്നുമാണ് ഇസ്രോ അറിയിച്ചിരിക്കുന്നത്.

ചന്ദ്രന്‍റെ ദക്ഷിണധ്രുവത്തിൽ അടുത്ത സൂര്യോദയം എത്തുന്നതുവരെയുള്ള കാത്തിരിപ്പാണ് ഇനിയുള്ളത്.  ബാക്കിയുണ്ടായ കുറച്ചു ബാറ്ററി ഉപയോഗിച്ചുകൊണ്ട് നടത്തിയ പഠനവിവരങ്ങൾ ലാൻഡർ വഴി ഭൂമിയിലേക്ക് അയക്കുകയും ചെയ്തു,