LogoLoginKerala

ചന്ദ്രോപതലത്തിൽ സൾഫർ സാന്നിധ്യം ഉറപ്പിച്ച് ചന്ദ്രയാൻ 3 റോവറിലെ രണ്ടാമത്തെ ഉപകരണം

 
chandrayan

ചന്ദ്രോപതലത്തിൽ സൾഫർ സാന്നിധ്യം ഉറപ്പിച്ച് ചന്ദ്രയാൻ 3 റോവറിലെ രണ്ടാമത്തെ ഉപകരണവും. റോവറിലെ എപിഎക്സ്എസ് ആണ് സൾഫർ സാന്നിധ്യം വീണ്ടും ഉറപ്പിച്ചത്. റോവർ എപിഎക്സ്എസ് ഉപകരണം പ്രവർത്തിക്കുന്നതിന്റെ ദൃശ്യങ്ങളും ഐ.എസ്.ആർ. പുറത്ത് വിട്ടു. 

കഴിഞ്ഞ കുറച്ചു ദിവസങ്ങൾക്ക് മുൻപാണ് ചന്ദ്രയാൻ 3  ദൗത്യത്തിലെ വിക്രം ലാൻഡറിൽനിന്നു പുറത്തിറങ്ങിയ പ്രഗ്യാൻ റോവറിലുള്ള ലേസർ ഇൻഡ്യൂസ്ഡ് ബ്രേക്ഡൗൺ സ്പെക്ട്രോസ്കോപ് (ലിബ്സ്) എന്ന ശാസ്ത്രീയ ഉപകരണമാണ് ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിൽ സൾഫർ എന്ന മൂലകത്തിന്റെ സാന്നിധ്യം ആദ്യം സ്ഥിരീകരിച്ചത്.  ഇപ്പോൾ റോവറിലെ രണ്ടാമത്തെ ഉപകരണമായ ആൽഫ  എക്സ്റെയ്‌സ് സ്‌പെക്ടറോ മീറ്റർ കൂടി ചന്ദ്രനിൽ സൾഫർ സാന്നിധ്യമുണ്ടെന്ന് വീണ്ടും ഉറപ്പിച്ചത്.

സൾഫർ അവിടെ എങ്ങനെ വന്നു എന്നുള്ള പ്രധാനപ്പെട്ട ചോദ്യമാണ് ഇപ്പോൾ വരുന്നത്. അതിനാണ് ഇസ്റോ ഇനി ഉത്തരം  കണ്ടെത്തേണ്ടത്. പല സാധ്യതകളാണ് മുന്നിൽ ഉള്ളത്. ഉൽക്കകളോ മാറ്റ് ചിന്ന ഗ്രഹങ്ങളോ വന്ന ഇടിച്ചത് മൂലം സൾഫർ ചന്ദ്രോപതലത്തിൽ എത്തിയതായിരിക്കാം. അഗ്നി പർവതങ്ങളുടെ സ്ഫോടനത്തിലൂടെയും ഭൂമിയിൽ കൂടുതലായി സൾഫർ ഉള്ളത്. അതുപോലെ എന്തെങ്കിലും പ്രവർത്തനങ്ങൾ ചന്ദ്രനിൽ നടന്നതാണോ എന്നുള്ള ചോദ്യങ്ങളാണ് പ്രധാനമായും ബാക്കിയാകുന്നത്.  

ചന്ദ്രനിൽ സൾഫർ മാത്രമല്ല റോവറിലെ ഉപകരണങ്ങൾ  അലുമിനിയം, കാൽസ്യം, ക്രോമിയം, ഇരുമ്പ്, ടൈറ്റാനിയം, സിലിക്കണ്‍, മഗ്നീഷ്യം എന്നീ മൂലകങ്ങളുടെ സാന്നിധ്യവും സ്ഥിരീകരിച്ചിട്ടുണ്ട്. അതെസമയം ചന്ദ്രോപരിതലത്തിലെ മണ്ണിൽ നേരിട്ട് പരീക്ഷണം നടത്തി ഇവയുടെ സാന്നിധ്യം സ്ഥിരീകരിക്കുന്നത് ഇതാദ്യമാണ്.