LogoLoginKerala

ചാന്ദ്രയാന്‍ പ്രതീക്ഷയുടെ ഭ്രമണപഥത്തില്‍; ഒന്നാം ഘട്ടം വിജയം

 
Chandrayan 3

ചാന്ദ്രയാന്‍ പ്രതീക്ഷയുടെ ഭ്രമണപഥത്തില്‍; ഒന്നാം ഘട്ടം വിജയംരാജ്യത്തിന്റെ അഭിമാന ദൗത്യമായ ചാന്ദ്രയാന്‍ 3 ഭ്രമണപഥത്തിലെത്തി. ആകെയുള്ള പത്ത് ഘട്ടങ്ങളില്‍ ഒന്ന് വിജയകരമായി പൂര്‍ത്തിയായി. ചാന്ദ്രയാന്‍-3 ജൂലൈ 14ന് ഇന്ത്യന്‍ സമയം 2.35ന് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്‌പേസ് സെന്ററില്‍ നിന്ന് യാത്ര ആരംഭിച്ചു. ഐഎസ്ആര്‍ഒയുടെ ഏറ്റവും കരുത്തേറിയ എല്‍വിഎം റോക്കറ്റിലേറിയാണ് ചന്ദ്രയാന്‍-3 വിജയക്കുതിപ്പേറിയത.്

ചന്ദ്രയാന്‍ 3 ഇന്ത്യന്‍ ബഹിരാകാശ ചരിത്രത്തില്‍ പുതിയ അധ്യായം രചിച്ചുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയും വിക്ഷ്പണ വേളയില്‍ ഫ്രാന്‍സില്‍ നിന്ന് പ്രതികരണം അറിയിച്ചു. ശാസ്ത്രജ്ഞരുടെ അര്‍പ്പണ ബോധത്തിന്റെ തെളിവെന്നും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. ഇന്ത്യയ്ക്ക് ഇത് അഭിമാന നിമിഷമെന്ന് ഐഎസ്ആര്‍ഒ വ്യക്തമാക്കി. ISRO വീണ്ടും രാജ്യത്തിന്റെ അഭിമാനം ഉയര്‍ത്തിയെന്ന് കേന്ദ്രമന്ത്രി ജിതേന്ദ്ര സിങ്ങ് പറഞ്ഞു.

ചന്ദ്രയാന്റേത് 42 ദിവസം ംനില്‍ക്കുന്ന യാത്രയായിരിക്കും. ഓഗസ്റ്റ്23,24 തീയതികളിലായി ചന്ദ്രയാന്‍-3 ചന്ദ്രനില്‍ സോഫ്റ്റ് ലാന്‍ഡ് ചെയ്യും. ചന്ദ്രയാന്‍ 3,84,400 കിലോമീറ്റര്‍ സഞ്ചരിച്ചാണ് ചന്ദ്രനിലെത്തുക. ജി.എസ്.എല്‍.വി. മാര്‍ക്ക് ത്രീ എന്നറിയപ്പെട്ടിരുന്ന എല്‍.വി.എം 3 അഥവാ ലോഞ്ച് വെഹിക്കിള്‍ മാര്‍ക്ക് 3 അത്യാധുനിക റോക്കറ്റാണ് ചന്ദ്രയാന്‍ 3നെ ചന്ദ്രനിലെത്തിക്കുക. ദൗത്യം വിജയിച്ചാല്‍ ചന്ദ്രനില്‍ സോഫ്റ്റ് ലാന്‍ഡിങ് നടത്തുന്ന നാലാമത്തെ രാജ്യമായി ഇന്ത്യ മാറും. നിലവില്‍ ,ചൈന, അമേരിക്ക, സോവിയറ്റ് യൂണിയന്‍ എന്നിവര്‍ മാത്രമാണ് ചന്ദ്രനില്‍ സോഫ്റ്റ് ലാന്‍ഡിങ് നടത്തിയത്