LogoLoginKerala

വിലക്കയറ്റം: ഉള്ളിയ്ക്ക് 40 ശതമാനം കയറ്റുമതി തീരുവ ചുമത്തി കേന്ദ്രം

 
onion

ന്യൂഡല്‍ഹി: ആഭ്യന്തര വിപണിയിലെ വിലക്കയറ്റം നിയന്ത്രിക്കുന്നതിനായി ഉള്ളിയുടെ കയറ്റുമതിക്ക് മേല്‍ 40 ശതമാനം തീരുവ ചുമത്തി കേന്ദ്ര സര്‍ക്കാര്‍.  ഡിസംബര്‍ 31 വരെയാണ് കയറ്റുമതിക്ക് മേല്‍ സര്‍ക്കാര്‍ തീരുവ ചുമത്തിയിരിക്കുന്നത്. സെപ്റ്റംബറില്‍ ഉള്ളി വില ഉയരാന്‍ സാധ്യതയുണ്ടെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെയാണ് കയറ്റുമതി തീരുവ വര്‍ധിപ്പിച്ചത്.

300 കടന്ന തക്കാളിയുടെ വില കുറഞ്ഞു വരുന്നതിനിടെയാണ് ഉള്ളി ഭീഷണി ഉയര്‍ത്തുന്നത്. ഒക്ടോബറില്‍ പുതിയ വിളയുടെ വരവ് വരെ വില പിടിച്ചുനിര്‍ത്തുക എന്ന ലക്ഷ്യത്തോടെ, നിര്‍ദ്ദിഷ്ട പ്രദേശങ്ങളിലെ ബഫര്‍ സ്റ്റോക്കില്‍ നിന്ന് ഉള്ളി ഉടന്‍ പുറത്തിറക്കുമെന്ന് സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുണ്ട്.

ഇ-ലേലം, ഇ-കൊമേഴ്സ് പ്ലാറ്റ്ഫോമുകള്‍, ഉപഭോക്തൃ സഹകരണ സ്ഥാപനങ്ങളും കോര്‍പ്പറേഷനുകളും നടത്തുന്ന റീട്ടെയില്‍ ഔട്ട്ലെറ്റുകള്‍ എന്നിവ വഴി കിഴിവുകള്‍ നല്‍കുന്നത് പരിഗണിച്ചു വരികയാണ് കേന്ദ്രം.

സംസ്ഥാന സര്‍ക്കാരുകളുമായി കൈകോര്‍ത്താവും പരിപാടി നടപ്പാക്കുക. കുറഞ്ഞ ലഭ്യതയുള്ള കാലയളവില്‍ വിലയിലുണ്ടായ അപ്രതീക്ഷിതമായ കുതിച്ചുചാട്ടം നേരിടുന്നതിനായി സര്‍ക്കാര്‍ വിലസ്ഥിരതാ ഫണ്ടിന് (പിഎസ്എഫ്) കീഴില്‍ 3 ലക്ഷം ടണ്‍ ഉള്ളി സംഭരിച്ചിട്ടുണ്ട്