LogoLoginKerala

പ്രത്യേക പാർലിമെന്റ് സമ്മേളനം വിളിച്ച് കേന്ദ്ര സർക്കാർ

 
rajya sabha

ഡൽഹി: തിരഞ്ഞെടുപ്പ് വേഗത്തിലാക്കുമെന്ന അഭ്യുഹങ്ങൾക്കിടെ പ്രത്യേക പാർലിമെന്റ് സമ്മേളനം വിളിച്ച് കേന്ദ്ര സർക്കാർ. സെപ്റ്റംബർ 12 മുതൽ 22 വരെയുള്ള അഞ്ചുദിവസം സഭ സമ്മേളിക്കും. ലക്‌ഷ്യം ക്രിയാത്മക ചർച്ചകളെന്നും പാർലിമെന്ററി കാര്യാ മന്ത്രി.   

പതിനേഴാമത് ലോക്സഭയുടെ പതിമൂന്നാമത് സമ്മേളനവും രാജ്യസഭയുടെ 261മത് സമ്മേളനവും സെപ്റ്റംബര്‍ 18 മുതല്‍ 22 വരെ അഞ്ച് ദിവസമായി നടക്കും. പാര്‍ലമെന്റില്‍ ഫലപ്രദമായ ചര്‍ച്ചകളും സംവാദങ്ങളും നടത്താന്‍ കഴിയുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും മന്ത്രി വ്യക്തമാക്കി.

മെയ് 28 ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്ത പുതിയ പാർലമെന്റ് മന്ദിരത്തിലേക്ക് പാർലമെന്റിന്റെ പ്രവർത്തനങ്ങൾ മാറ്റുന്നത് പ്രത്യേക സമ്മേളനത്തിൽ കാണാൻ കഴിയുമെന്ന് വൃത്തങ്ങൾ അറിയിച്ചു. സമ്മേളനങ്ങൾക്ക് ആതിഥേയത്വം വഹിക്കാൻ പുതിയ പാർലമെന്റ് കെട്ടിടത്തിന്റെ അവസാന മിനുക്കുപണികൾ നടക്കുകയാണ്.

സാധാരണയായി, ഒരു വർഷത്തിൽ മൂന്ന് പാർലമെന്റ് സമ്മേളനങ്ങൾ നടക്കുന്നു - ബജറ്റ്, മൺസൂൺ, ശീതകാല സമ്മേളനങ്ങൾ. ഇതിൽ നിന്നും വ്യത്യസ്തമായാണ് പ്രത്യേക പാർലിമെന്റ് സമ്മേളനംകേന്ദ്ര സർക്കാർ  വിളിച്ച് ചേർത്തിരിക്കുന്നത്. ചന്ദ്രയാൻ-3 ദൗത്യത്തിന്റെ സമീപകാല ചരിത്രവിജയവും 'അമൃത് കാല്' എന്ന ഇന്ത്യയുടെ ലക്ഷ്യങ്ങളും പ്രത്യേക സെഷനിലെ വിപുലമായ ചർച്ചകളുടെ ഭാഗമായേക്കാം.

മൺസൂൺ സെഷൻ അവസാനിച്ച് മൂന്നാഴ്ച പിന്നിട്ട ശേഷമാണ് അഞ്ച് ദിവസത്തെ സമ്മേളനം വിളിച്ചു ചേർക്കുന്നത്.