പതിമൂന്ന് ട്രെയിനുകള്‍ക്ക് കേരളത്തില്‍ കൂടുതല്‍ സ്റ്റോപ്പുകള്‍ അനുവദിച്ച് കേന്ദ്രം
Updated: Jul 11, 2023, 22:13 IST

കേരളത്തില്‍ ഓടുന്ന ചില തീവണ്ടികള്‍ക്ക് കൂടുതല്‍ സ്റ്റോപ്പുകള്‍ അനുവദിച്ച് കേന്ദ്ര റെയില്‍വേ മന്ത്രാലയം. പരീക്ഷണാടിസ്ഥാനത്തില്‍ 13 ട്രെയിനുകള്‍ക്കാണ് കൂടുതല്‍ സ്റ്റോപ്പുകള്‍ അനുവദിച്ചു.
നിസാമുദ്ദീന്‍- എറണാകുളം മംഗള എക്‌സ്പ്രസ്, മംഗളൂരു മാവേലി എക്‌സ്പ്രസ്, കൊയിലാണ്ടിയിലും അമ്പലപ്പുഴയിലും നിര്‍ത്തും.പുനെ- കന്യാകുമാരി എക്‌സ്പ്രസിനു ഒറ്റപ്പാലത്തും സ്റ്റോപ്പ് അനുവദിച്ചിട്ടുണ്ട്.
അതേസമയം, മധുരൈ- തിരുവനന്തപുരം അമൃത ഇനി കരുനാഗപ്പള്ളിയില്‍ നിര്‍ത്തും. തിരുവനന്തപും- മംഗളൂരു എക്‌സ്പ്രസിനു ചാലക്കുടിയില്‍ സ്റ്റോപ്പ് അനുവദിച്ചു. നാഗര്‍കോവില്‍- മംഗളൂരു എക്‌സ്പ്രസ് കുഴിത്തുറൈ, നെയ്യാറ്റിന്‍കര എന്നീ സ്റ്റേഷനുകളില്‍ നിര്‍ത്തും.