LogoLoginKerala

മാധ്യമപ്രവര്‍ത്തകര്‍ക്കെതിരായ കേസ്; ന്യായീകരിച്ച് എം വി ഗോവിന്ദന്‍

 
M V Govindan

മാധ്യമപ്രവര്‍ത്തകര്‍ക്കെതിരായ കേസില്‍ ന്യായീകരണവുമായി സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. കേരളത്തിലെ മാധ്യമങ്ങള്‍ക്ക് വലതുപക്ഷ താത്പര്യമാണെന്നും മാധ്യമങ്ങള്‍ക്ക് കമ്മ്യൂണിസ്റ്റ് വിരുദ്ധ നിലപാടാണെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു. വാര്‍ത്താ സമ്മേളനത്തില്‍ മാധ്യമങ്ങളോട് സംസാരിക്കവേയാണ് അദ്ദേഹം തന്റെ നിലപാട് വ്യക്തമാക്കിയത്.

കേരളത്തില്‍ പ്രതിപക്ഷം മാധ്യമങ്ങളെ ഉപയോഗിച്ച്  പുകമറ സൃഷ്ടിക്കുകയാണ്. കേരളത്തിലേതു പോലെ കമ്മ്യൂണിസ്റ്റ് വിരുദ്ധത പ്രചരിപ്പിക്കുന്ന മാധ്യമങ്ങള്‍ ലോകത്തില്ല. എന്നാല്‍, സിപിഎം നിലകൊള്ളുന്നത് മാധ്യമസ്വാതന്ത്ര്യത്തിന് വേണ്ടിയാണെന്ന് എം വി ഗോവിന്ദന്‍ പറഞ്ഞു. മാധ്യമങ്ങള്‍ അടക്കമുള്ള തൊഴിലാളികള്‍ക്ക് വേണ്ടി നിലകൊള്ളുന്ന പാര്‍ട്ടിയാണ് സിപിഎം എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

അതേസമയം, എസ്എഫ്‌ഐക്കും സര്‍ക്കാരിനും എതിരേ പറഞ്ഞാല്‍ കേസെടുക്കുമെന്ന് പറഞ്ഞിട്ടില്ല, ആര്‍ഷോയെ അപമാനിക്കാല്‍ ശ്രമം നടന്നിട്ടുണ്ട്. ഇത്തരം ഗൂഢാലോചന നടത്തിയവര്‍ക്ക് എതിരേ കേസെടുക്കുമെന്നാണ് പറഞ്ഞതെന്നും അദ്ദേഹം പറഞ്ഞു.