LogoLoginKerala

ജാതി പറഞ്ഞു സമൂഹത്തില്‍ ഭിന്നിപ്പുണ്ടാക്കാന്‍ ശ്രമിച്ചതായി പരാതി; ഡോ അരുണ്‍ കുമാറിനെതിരെ യു.ജി.സി അന്വേഷണം

 
arun kumar

തിരുവനന്തപുരം: ജാതി പറഞ്ഞു സമൂഹത്തില്‍ ഭിന്നിപ്പുണ്ടാക്കാന്‍ ശ്രമിച്ചുവെന്ന പരാതിയില്‍ ഡോ. അരുണ്‍കുമാറിനെതിരെ യു ജി സി അന്വേഷണം. മുന്‍ മാധ്യമപ്രവര്‍ത്തകന്‍ കൂടിയായ അരുണ്‍ കേരളസര്‍വ്വകലാശാല പൊളിറ്റിക്കല്‍സയന്‍സ് വിഭാഗം അസിസ്റ്റന്റ് പ്രൊഫസറാണ്.

സംസ്ഥാന സ്‌കൂള്‍ കലോല്‍സവത്തില്‍ പാചകത്തിന്റെ ചുമതലയുണ്ടായിരുന്ന പഴയിടം മോഹനനന്‍ നമ്പൂതിരിക്കെതിരെ അരുണ്‍ കുമാര്‍ ഇട്ട ഫേസ് ബുക്ക് പോസ്റ്റ് വലിയ വിമര്‍ശനം വിളിച്ചുവരുത്തിയിരുന്നു. പഴയടത്തിന്റെ പച്ചക്കറി സദ്യ ബ്രാഹ്മണിക്കല്‍ ഹെജിമണിയുടെ ഭാഗമാണെന്നും സസ്യതേര ഭക്ഷണം കലോല്‍സവ മെനുവില്‍ ഉള്‍പ്പെടുത്തണമെന്നുപറഞ്ഞുമായിരുന്നു അരുണ്‍കുമാറിന്റെ പോസ്റ്റ്

അരുണ്‍കുമാറിന്റെ ഈപരാമര്‍ശങ്ങള്‍ പ സമൂഹത്തില്‍ വലിയ അസ്വാരസ്യമുണ്ടാക്കുകയും ജാതീയവും മതപരവും സാമൂഹികവുമായ ഭിന്നിപ്പിന് കാരണമായെന്നുമാണ് പരാതികള്‍ ഉയര്‍ന്നത്. അരുണ്‍ കുമാറിനെതിരായ പരാതി ഗൗരവകരമാണെന്നും എത്രയും വേഗം സംഭവത്തെപ്പറ്റി അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കണമെന്നും യുജിസി ചെയര്‍മാന്‍ എം ജഗ്ദീഷ് കുമാര്‍ നിര്‍ദേശിച്ചു. ജോയിന്റ് സെക്രട്ടറിക്കാണ് അന്വേഷണ ചുമതല.