കോഴിക്കോട് ഓടിക്കൊണ്ടിരുന്ന കാര്‍ കത്തി നശിച്ചു: ഡ്രൈവര്‍ രക്ഷപ്പെട്ടത് അത്ഭുതകരമായി
ഫയര്‍ഫോഴ്‌സും പ്രദേശത്തെ കച്ചവടക്കാരും നാട്ടുകാരും ചേര്‍ന്നാണ് തിയണച്ചത്
Updated: Aug 31, 2023, 17:28 IST

കോഴിക്കോട്: തിരുവണ്ണൂരില്‍ ഓടിക്കൊണ്ടിരുന്ന കാര്‍ കത്തി നശിച്ചു. പുക ഉയരുന്നത് ശ്രദ്ധയിൽ പെട്ടതോടെ കാര്‍ ഡ്രൈവര്‍ പുറത്തേക്കിറങ്ങിയതിനാല്‍ പൊള്ളലേല്‍ക്കാതെ രക്ഷപ്പെട്ടു.
മോഡേര്‍ണ്‍ സ്വദേശിയാണ് കാറിലുണ്ടായിരുന്നത്. ഇന്ന് ഉച്ചയ്ക്ക് 12 മണിയോടെയാണ് സംഭവം. തീപിടുത്തത്തിൽ കാര്‍ പൂര്‍ണമായി കത്തി നശിച്ചു.
കത്തിയമർന്ന കാറിന്റെ തീയണയ്ക്കാൻ നാട്ടുകാര്‍ ശ്രമിച്ചെങ്കിലും വീണ്ടും കത്തുപിടിച്ചതിനെ തുടർന്ന് ശ്രമം ഉപേക്ഷിക്കുകയായിരുന്നു. പിന്നീട് ഫയര്‍ഫോഴ്‌സെത്തിയാണ് തീ മുഴുവനായും അണച്ചത്.