LogoLoginKerala

പുതുപ്പള്ളിയിൽ പരസ്യപ്രചാരണം അവസാനിച്ചു; നാളെ നിശബ്ദ പ്രചരണം

 
puthupalli

കോട്ടയം: ഒരുമാസത്തോളം നീണ്ടുനിന്ന ആവേശം നിറഞ്ഞ പുതുപ്പള്ളി പ്രചാരണ കാലം പരിസമാപ്തിയിലേക്ക്. മുന്നണികളുടെ ശക്തി പ്രകടനമായി കൊട്ടിക്കലാശം. ഇനി നിശബ്ദ പ്രചാരണം. മണ്ഡലത്തിന്റെ ഓരോ നാടിയുമറിഞ്ഞു നടത്തിയ രാഷ്ട്രീയ പോരാട്ടത്തിന്റെ ചൂടേറിയ ദിനങ്ങളും താണ്ടി മുന്നണികൾ മറ്റന്നാൾ പോളിങ് ബൂത്തിലേക്ക് . വിജയ പ്രതീക്ഷയിലാണ് മുന്നണികൾ.

 വാനോളമുയർത്തിയ ആവേശത്തിന് ഒടുവിലാൻ പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിന്‍റെ പരസ്യപ്രചരണത്തിന് കൊട്ടിക്കലാശം നടത്തിയത്. 25 ദിവസത്തോളം നീണ്ടുനിന്ന തെരഞ്ഞെടുപ്പ് പരസ്യപ്രചാരണത്തിന് പരിസമാപ്തിക്കുറിക്കാന്‍ നൂറുകണക്കിന് പ്രവര്‍ത്തകരുമായാണ് മുന്നണികള്‍ പാമ്പാടി കവലയിലെത്തിയത്. 

മണ്ഡലത്തില്‍ നാളെ നിശബ്ദ പ്രചരണം നടക്കും. ചൊവ്വാഴ്ച രാവില ഏഴ് മുതല്‍ വൈകിട്ട് ആറ് വരെയാണ് വോട്ടെടുപ്പ്. വോട്ടെടുപ്പ് നടക്കുന്ന അഞ്ചിന് മണ്ഡലത്തില്‍ പൊതു അവധി നൽകിയിരിക്കുകയാണ്.