പുതിയ മദ്യനയത്തിന് അംഗീകാരം നല്‍കി മന്ത്രിസഭ
Jul 26, 2023, 14:58 IST

സംസ്ഥാനത്തെ പുതിയ മധ്യനയത്തിന് അംഗീകാരം നല്‍കി മന്ത്രിസഭ. സംസ്ഥാനത്ത് മധ്യ ഉത്പാദനം വര്‍ധിപ്പിക്കാന്‍ തീരുമാനം. ബാര്‍ ലൈസന്‍സിന്റെ ഫീസ് വര്‍ധനവ്, സ്പിരിറ്റ് ഉല്‍പാദനം സംസ്ഥാനത്ത് ആരംഭിക്കാനുള്ള അനുമതി, കള്ള് വ്യവസായം പ്രോത്സാഹിപ്പിക്കാനുള്ള ശുപാര്‍ശകളാണ് പുതിയ മദ്യനയത്തില്‍ മുന്നോട്ടുവച്ചത്.
മൂന്ന് നയങ്ങളും മന്ത്രിസഭ അംഗീകരിച്ചു. നിലവില്‍ ബാര്‍ ലൈസന്‍സിന് 30 ലക്ഷമാണ് നല്‍കേണ്ടത്. അതില്‍ 5 ലക്ഷം രൂപ വര്‍ധിപ്പിച്ചിട്ടുണ്ട്. കള്ള് ഷാപ്പുകള്‍ക്ക് ബാറുകളുടേത് പോലുള്ള സ്റ്റാര്‍ പദവി നല്‍കാനും പുതിയ മദ്യനയത്തില്‍ തീരുമാനമായി.
അതേസമയം, പുതിയ നയം പ്രാബല്യത്തില്‍ വരുന്നതോടെ സംസ്ഥാനത്ത് സ്പിരിറ്റ് ഉല്‍പാദനം പ്രോത്സാഹിപ്പിക്കും. ഒന്നാം തിയ്യതിയിലെ ഡ്രൈ ഡേ ഒഴിവാക്കാന്‍ നേരത്തെ ആലോചനയുണ്ടായിരുന്നെങ്കിലും അത് തുടരും.