ആറ് മാസത്തെ സാവകാശം കൊണ്ട് 9,800 കോടിയുടെ കടം വീട്ടുമെന്ന വാഗ്ദാനവുമായി ബൈജൂസ്

ബെംഗളൂരു: സാമ്പത്തിക പ്രതിസന്ധികള്‍ നിലനില്‍ക്കെ ആറ് മാസത്തെ സാവകാശം ലഭിച്ചാല്‍ 1.2 ബില്യണ്‍ ഡോളര്‍ (9800 കോടി രൂപ) വായ്പ തിരിച്ചടക്കാമെന്ന് എഡ്ടെക് കമ്ബനിയായ ബൈജൂസ്.മുപ്പത് കോടി ഡോളര്‍ ആദ്യത്തെ മൂന്ന് മാസത്തിനുള്ളിലും അവശേഷിക്കുന്ന ബാക്കി തുക അടുത്ത മൂന്ന് മാസത്തിനുള്ളിലും തന്നുതീര്‍ക്കുമെന്നാണ് വാഗ്ദാനം. വായ്പാതിരിച്ചടവ് സംബന്ധിച്ച് വായ്പാദാതാക്കളുമായി നിയമപോരാട്ടം നടത്തിവരുന്നതിനിടെയാണ് ബൈജൂസിന്‍റെ വായ്പാ തിരിച്ചടവ് വാഗ്ദാനം. ബൈജൂസ് മുന്നോട്ട് വെച്ച തിരിച്ചടവ് വാഗ്ദാനത്തെ കുറിച്ച് വിശദമായ പഠനം നടത്തുമെന്നും വായ്പ തിരിച്ചടക്കാനുള്ള പണം കമ്പനി എങ്ങനെ സമാഹരിക്കുമെന്ന് പരിശോധിക്കുമെന്നും വായ്പാദാതാക്കള്‍ വ്യക്തമാക്കിയതായി ബ്ലൂംബര്‍ഗ് റിപ്പോര്‍ട്ട് ചെയ്യുന്നു.
വായ്പാദാതാക്കളുമായി ഇതിന് മുമ്ബും നിരവധി തവണ തിരിച്ചടവ് സംബന്ധിച്ച് ബൈജൂസ് ചര്‍ച്ച നടത്തിയിരുന്നു. എന്നാല്‍ ഇവയൊന്നും വിജയം കണ്ടിരുന്നില്ല. 2015ലായിരുന്നു ബൈജു രവീന്ദ്രന്‍റെ കീഴില്‍ ഓണ്‍ലൈൻ പഠനപരിശീലന ആപ്പായ ബൈജൂസ് ലേണിങ് ആപ്പ് അവതരിപ്പിച്ചത്. 2.200 കോടി ഡോളര്‍ മൂല്യമുള്ള സ്റ്റാര്‍ട്ടപ്പുകളില്‍ ഒന്നായിരുന്നു പ്രാരംഭഘട്ടത്തില്‍ ബൈജൂസ്. 2021ല്‍ അമേരിക്കൻ വായ്പാദാതാക്കളുടെ കയ്യില്‍ നിന്നും ബൈജൂസ് വായ് സ്വീകരിച്ചതായിരുന്നു കമ്ബനിയുടെ പതനത്തിലേക്ക് നയിച്ചത്. സാമ്ബത്തിക പ്രതിസന്ധി ശക്തമായതോടെ രണ്ടായിരത്തോളം ജീവനക്കാരെ സ്ഥാപനം പിരിച്ചുവിട്ടിരുന്നു. കമ്ബനിയുടെ മേലധികാരികളില്‍ പലരും രാജിവെച്ചതും വാര്‍ത്തയായിരുന്നു.