ശമ്പളം കിട്ടാത്തതില്‍ വേറിട്ട രീതിയില്‍ പ്രതിഷേധിച്ച വനിതാ കണ്ടക്ടറെ സ്ഥലം മാറ്റി
Apr 1, 2023, 16:29 IST
ശമ്പളം കിട്ടാതെ വന്നപ്പോള്‍ ശമ്പളരഹിത സേവനം 41-ാം ദിവസമെന്ന് ബാഡ്ജ് ധരിച്ച് പ്രതിഷേധിച്ച വനിതാ കണ്ടക്ടറെ സ്ഥലം മാറ്റി. വൈക്കം ഡിപ്പോയിലെ കണ്ടക്ടര്‍ അഖില എസ്. നായരെയാണ് പാലാ ഡിപ്പോയിലേക്ക് സ്ഥലംമാറ്റി ഉത്തരവിറക്കിയത്. ജനുവരി 11നാണ് ശമ്പളം ലഭിക്കാത്തതില്‍ പ്രതിഷേധിച്ച് ബാഡ്ജ് ധരിച്ച് അഖില ഡ്യൂട്ടി ചെയ്തത്.
അഖിലയുടെ പ്രതിഷേധം സര്‍ക്കാരിനേയും കോര്‍പ്പറേഷനേയും അപകീര്‍ത്തിപ്പെടുത്തുന്നതിന് ഇടവരുത്തിയെന്നും കെഎസ്ആര്‍ടിസിയുടെ സ്ഥലംമാറ്റ ഉത്തരവില്‍ പറയുന്നു.
ചിത്രം സാമൂഹിക മാധ്യമങ്ങള്‍ വഴി പ്രചരിക്കുകയും ഏറെ ചര്‍ച്ചയാകുകയും ചെയ്തിരുന്നു. കോര്‍പ്പറേഷന്‍ നടത്തിയ അന്വേഷണത്തില്‍ അഖില അച്ചടക്കലംഘനം നടത്തിയതായി ബോധ്യപ്പെട്ടെന്നും ഭരണപരമായ സൗകര്യാര്‍ഥം സ്ഥലം മാറ്റിയെന്നുമാണ് ഉത്തരവില്‍ പറയുന്നത്.