ബഫര്‍സോണ്‍: കരട് വിജ്ഞാപനത്തില്‍ ഇളവ് പരിഗണിക്കാമെന്ന് സുപ്രീം കോടതി
Jan 11, 2023, 15:13 IST

ന്യുഡല്‍ഹി: ബഫര്‍സോണ്‍ വിഷയത്തില്‍ കേരളത്തിന് പ്രതീക്ഷ. ബഫര്‍സോണ്‍ കരട് വിജ്ഞാപനത്തില്‍ ഇളവ് പരിഗണിക്കാമെന്ന് സുപ്രീം കോടതി പരിസ്ഥിതി ബെഞ്ച് വ്യക്തമാക്കി. വ്യക്തത തേടിയുള്ള ഹര്‍ജികള്‍ ഒരുമിച്ച് തിങ്കളാഴ്ച പരിഗണിക്കാമെന്നും കോടതി വ്യക്തമാക്കി.
ഇന്ന് ബഫര്‍ സോണ്‍ വിഷയം പരിഗണിക്കുമ്പോള്‍ വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള ഹര്‍ജികള്‍ കോടതിയില്‍ എത്തിയിരുന്നു. മരംമുറി അടക്കമുള്ള വിഷയങ്ങള്‍ ഒരുമിച്ച് പരിഗണിക്കും.
കേന്ദ്രത്തിന്റെ ജൂണ്‍ മൂന്നിലെ കരട് വിജ്ഞാപനത്തില്‍ കേരളത്തില്‍ നിശ്ചയിച്ച 23 സംരക്ഷിത വനമേഖലകള്‍ ഒഴിവാക്കണമെന്ന് സംസ്ഥാനം ആവശ്യപ്പെട്ടിരുന്നു.
കോടതിയുടെ ഭാഗത്തുനിന്നുണ്ടായ സമീപനം പ്രതീക്ഷ നല്‍കുന്നതാണെന്നും ജനങ്ങളുടെ പ്രതിഷേധങ്ങളും നിവേദനങ്ങളും കോടതിയെ കൃത്യമായി അറിയിക്കേണ്ടത് സര്‍ക്കാരാണെന്നും ബഫര്‍സോണ്‍ സമരമുഖത്തുള്ളവര്‍ പറയുന്നു.