കോഴിക്കോട് താമരശ്ശേരിയില്‍ സഹോദരങ്ങള്‍ മുങ്ങി മരിച്ചു
Updated: Jul 23, 2023, 20:09 IST

കോഴിക്കോട് താമരശ്ശേരിയില്‍ സഹോദരങ്ങള്‍ മുങ്ങി മരിച്ചു. വീടിന്റെ പറമ്പിലുള്ള കുഴിയിലെ വെള്ളക്കെട്ടില്‍ വീണാണ് ഇരുവരും മുങ്ങി മരിച്ചത്. കോരങ്ങാട് വട്ടക്കൊരുവില്‍ മുഹമ്മദ്(14), മുഹമ്മദ് ആഷിര്‍(7) എന്നിവരാണ് മരിച്ചത്.
ട്യൂഷനു പോയ കുട്ടികളെ കാണാതായതിനെ തുടര്‍ന്ന് നടത്തിയ തിരച്ചലിലാണ് ഇരുവരെയും മുങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. കുഴിയുടെ കരയില്‍ കുട്ടികളുടെ ചെരുപ്പും പുസ്തകവും കണ്ടതിനെ തുടര്‍ന്നാണ് നാട്ടുകാര്‍ കുഴിയില്‍ തിരയുകയായിരുന്നു.