ബ്രഹ്‌മപുരം തീപ്പിടുത്തം: സര്‍ക്കാര്‍ അനാസ്ഥക്കെതിരെ കോണ്‍ഗ്രസ്സിന്റെ ജനപക്ഷ സംവാദം
Sat, 11 Mar 2023

കൊച്ചി: ബ്രഹ്‌മപുരത്തെ ആസൂത്രിത തീ കൊളുത്തലിന്റെ ഭാഗമായി പുകയുന്ന കൊച്ചിയെ കണ്ടിട്ടും മലിന മനസ്സുമായി സര്‍ക്കാര്‍ തുടരുന്ന അനാസ്ഥക്കെതിരെ ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ 'ജനപക്ഷ സംവാദം' ഒരുക്കുന്നു. 2023 മാര്‍ച്ച് 12 ഞായറാഴ്ച രാവിലെ 10.30ന് എറണാകുളം BTH ഹോട്ടലില്‍ വച്ച് നടക്കുന്ന സംവാദം പ്രതിപക്ഷ നേതാവ് ശ്രീ. വി ഡി സതീശന്‍ ഉത്ഘാടനം ചെയ്യും. ഐഎംഎ പ്രസിഡന്റ് ഡോ. ശ്രീനിവാസ കമ്മത്ത്, ഡോ. എസ് എസ് ലാല്‍, ഡോ. ജുനൈദ് റഹ്‌മാന്‍, ഡോ. ഹനീഷ് എം എം , പരിസ്ഥിതി പ്രവര്‍ത്തകന്‍ സി ആര്‍ നീലകണ്ഠന്‍, പ്രൊഫസര്‍ അരവിന്ദാക്ഷന്‍ , പരിസ്ഥിതി ശാസ്ത്രജ്ഞന്‍ ഡോ ജയരാമന്‍, ഡോ സി എന്‍ മനോജ് ,ജെ എസ് അടൂര്‍ തുടങ്ങിവര്‍ പങ്കെടുക്കുമെന്ന് ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് അറിയിച്ചു