LogoLoginKerala

ബിപോര്‍ജോയ് കരതൊട്ടു; ചുഴലിക്കാറ്റ് ഗുജാറാത്ത് തീരത്ത്

 
Biporjoi

ബിപോര്‍ജോയ് ചുഴലിക്കാറ്റ് കര തൊട്ടു. ചുഴലിക്കാറ്റിന്റെ പ്രഭാവത്തെ തുടര്‍ന്ന് ഗുജറാത്തില്‍ ശക്തമായ കാറ്റും മഴയുമാണ്. ഗുജറാത്തിലെ കച്ച്, കൗരാഷ്ട്ര മേഖയില്‍ കനത്ത ജാഗ്രത നിര്‍ദേശം പുറപ്പെടുവിച്ചു.

ചുഴലിക്കാറ്റിന്റെ വേഗം 115-125 കിലോമീറ്ററാണ്. കാറ്റ് അര്‍ധരാത്രി വരെ തുടരും. അര്‍ധരാത്രിയോടെ കാറ്റ് പൂര്‍ണ്ണമായും കരയ്ക്ക് മീതെ എത്തും. ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തില്‍ പ്രശ്‌നബാധിത മേഖലയില്‍ ഒരു ലക്ഷം പേരെ ഒഴിപ്പിച്ചിട്ടുണ്ട്.

പ്രദേശത്ത് ഭക്ഷണവും മരുന്നുമായി മൂന്ന് കപ്പലുകളില്‍ നാവികസേനയെ ഒരുക്കി നിര്‍ത്തിയിട്ടുണ്ട്. ഗുജറാത്തിന്റെ തീരമേഖലയിലുള്ള 120 ഗ്രാമങ്ങളില്‍ ചുഴലിക്കാറ്റ് കനത്ത നാശനഷ്ടമുണ്ടാക്കുമെന്നാണ് മുന്നറിയിപ്പ്.