സെപ്റ്റിക് ടാങ്കിൽ അജ്ഞാത മൃതദേഹം കണ്ടെത്തി
Updated: Sep 4, 2023, 17:36 IST
തൃശൂർ: കുന്നംകുളം അഞ്ഞൂറിൽ സെപ്റ്റിക് ടാങ്കിൽ അജ്ഞാത മൃതദേഹം കണ്ടെത്തി. രണ്ടാഴ്ചമുമ്പ് തൂങ്ങിമരിച്ച അഞ്ഞൂരിലെ ശിവരാമന്‍ എന്നയാളുടെ പറമ്പിലുള്ള സെപ്റ്റിക് ടാങ്കിലാണ് മൃതദേഹം കണ്ടെത്തിയത്. ശിവരാമന്റെ മരണനാധാര കർമങ്ങൾക്കായി എത്തിയ കുടുംബാംഗങ്ങളാണ് സെപ്റ്റിക് ടാങ്കിന്റെ സ്ളാബ് മാറികിടക്കുന്നത് കണ്ടത്. തുടർന്ന് പരിശോധിച്ചപ്പോളാണ് മൃതദേഹം അതിനുള്ളിൽ കണ്ടെത്തിയത്. ഇതോടെ പോലീസിൽ അറിയിക്കുകയായിരുന്നു.
ഈ അടുത്ത് പ്രദേശത്തെ മറ്റൊരാളെ കാണാനില്ലെന്ന പരാതി ലഭിച്ചിരുന്നു. അന്വേഷണം പുരോഗമിക്കുന്നതിനിടയിലാണ് അജ്ഞാത മൃതദേഹം കണ്ടെത്തിയത്. കാണാതായ യുവാവിന്റെ മൃതദേഹമാണോ എന്നും പരിശോധിച്ച് വരികയാണ്. മൃതദേഹം പുറത്തെടുക്കാൻ ഉള്ള നടപടികൾ പോലീസ് ആരംഭിച്ച് കഴിഞ്ഞു.