ബാലസോര്‍ ട്രെയിന്‍ അപകടം; ഇലക്ട്രോണിക് സിസ്റ്റത്തില്‍ ബാഹ്യ ഇടപെടലെന്ന് സംശയം
കേസില്‍ കൂടുതല്‍ അന്വേഷണത്തിനായി സിബിഐ സംഘം ബലാസോറിലെത്തി
Jun 6, 2023, 12:22 IST

ഭുവനേശ്വര്‍: നാടിനെ നടുക്കിയ ബാലസോര്‍ ട്രെയിന്‍ അപകടത്തില്‍ ബാഹ്യ ഇടപെടല്‍ നടന്നിട്ടുണ്ടോ എന്ന സംശയം ഉന്നയിച്ച് റെയില്‍വേ അധികൃതര്‍. ഇന്‍ര്‍ലോക്കിങ് സംവിധനാത്തില്‍ പിഴവുകള്‍ അപൂര്‍വ്വമെന്നാണ് റെയില്‍വേയുടെ വാദം. അതിനാല്‍ ബാഹ്യ ഇടപടലുകള്‍ നടന്നിട്ടുണ്ടോ എന്ന് സംശയം ഉണ്ടെന്നും അധികൃതര്‍ പറയുന്നു.
ട്രെയിന്‍ പോകേണ്ട ട്രാക്ക് സെറ്റ് ചെയ്ത് ലോക്ക് ചെയ്താല്‍ ട്രെയിന്‍ കടന്നു പോകുന്നതു വരെ മാറ്റം വരുത്താന്‍ കഴിയില്ല. അതിനാല്‍ ബാഹ്യ ഇടപെടലെന്നാണ് സംശയിക്കുന്നതെന്ന് റെയില്‍വേ അധികൃതര്‍ പറയുന്നു. ബാഹനാഗ ബസാര്‍ റെയില്‍വേ സ്റ്റേഷനില്‍ ഓട്ടോമാറ്റിക്കായി പ്രവര്‍ത്തിക്കുന്ന സംവിധാനത്തില്‍ എങ്ങനെ പിഴവ് വന്നു എന്ന സംശയത്തിലാണ് അധികൃതര്‍.
അതേസമയം, അപകടത്തില്‍ മരിച്ചരുടെ മൃതദേഹങ്ങള്‍ ഇനിയും തിരിച്ചറിയാനുണ്ടെന്ന് ഈസ്റ്റേണ്‍ സെന്‍ട്രല്‍ റെയില്‍വേ ഡിവിഷണല്‍ മാനേജര്‍ റിങ്കേഷ് റോയ് വ്യക്തമാക്കി. തിരിച്ചറിഞ്ഞ് 55 മൃതദേഹങ്ങള്‍ ബന്ധുകള്‍ക്ക് കൈമാറിയതായും അദ്ദേഹം പറഞ്ഞു. കൂടാതെ കേസില്‍ കൂടുതല്‍ അന്വേഷണത്തിനായി സിബിഐ സംഘം ബലാസോറിലെത്തി. ഇവര്‍ ഉന്നത ഉദ്യോഗസ്ഥരുടെ മൊഴി രേഖപ്പെടുത്തും.