LogoLoginKerala

ലൈഫ് കോഴ: ഒന്നാം പ്രതി സന്തോഷ് ഈപ്പന് ജാമ്യം, ഒമ്പതാം പ്രതി ശിവശങ്കര്‍ അകത്ത് തന്നെ

 
santhosh eappan

കൊച്ചി- വടക്കാഞ്ചേരി ലൈഫ് മിഷന്‍ അഴിമതിക്കേസില്‍ കരാറുകാരന്‍ സന്തോഷ് ഈപ്പന് ജാമ്യം. കേസിലെ ഒന്നാം പ്രതിയായ ഈപ്പന്റെ ജാമ്യാപേക്ഷയെ ഇ ഡി എതിര്‍ത്തില്ല. അന്വേഷണവുമായി ഈപ്പന്‍ സഹകരിച്ചെന്ന് ഇ ഡി അറിയിച്ചു. ലൈഫ് മിഷന്‍ ഇടപാടുമായി ബന്ധപ്പെട്ട് സന്തോഷ് ഈപ്പന്‍ പത്ത് തവണ ഇഡിക്ക് മുന്നില്‍ ഹാജരായിരുന്നു. നിലവില്‍ ഏഴ് ദിവസം ഇഡിയുടെ കസ്റ്റഡിയിലും ഉണ്ടായിരുന്നു. ഇക്കാലമത്രയും അന്വേഷണവുമായി സഹകരിച്ചു. അന്വേഷണവുമായി ഇനിയും സഹകരിക്കുമെന്ന് സന്തോഷ് ഈപ്പനും കോടതിയെ അറിയിച്ചു. പ്രതിഭാഗത്തിന്റെ വാദങ്ങളും ഇ ഡിയുടെ നിലപാടും അംഗീകരിച്ചു കൊണ്ടാണ് കോടതി ജാമ്യം അനുവദിച്ചത്.
അതേസമയം കേസിലെ ഒമ്പതാം പ്രതിയായ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിന്റെ ജാമ്യാപേക്ഷയെ ഇ ഡി എതിര്‍ക്കുകയാണ്. ഇ ഡി അറസ്റ്റ് ചെയ്ത ശിവശങ്കര്‍ ഒരു മാസത്തോളമായി ജെയിലിലാണ്. അദ്ദേഹത്തിന്റെ ജാമ്യാപേക്ഷ ഹൈക്കോടതി അടുത്ത ദിവസം പരിഗണിക്കുമ്പോള്‍ ഇ ഡി എതിര്‍പ്പ് അറിയിക്കുമെന്നാണ് സൂചന.