LogoLoginKerala

ഏഷ്യാനെറ്റ് ജീവനക്കാര്‍ക്ക് മുന്‍കൂര്‍ ജാമ്യം

ആവശ്യപ്പെട്ടാല്‍ ചോദ്യം ചെയ്യലിന് ഹാജരാകണം, അന്വേഷണത്തോട് സഹകരിക്കണം
 
asianet

കൊച്ചി- വ്യാജ വാര്‍ത്താ ആരോപണത്തില്‍ ഏഷ്യാനെറ്റ് ന്യൂസിലെ ജീവനക്കാര്‍ക്ക് കോഴിക്കോട് പോക്‌സോ കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചു. ഏഷ്യാനെറ്റ് ന്യൂസ് എക്‌സിക്യൂട്ടീവ് എഡിറ്റര്‍ സിന്ധു സൂര്യകുമാര്‍, റസിഡന്റ് എഡിറ്റര്‍ കെ. ഷാജഹാന്‍, വീഡിയോ ചിത്രീകരിച്ച കണ്ണൂര്‍ റിപ്പോര്‍ട്ടര്‍ നൗഫല്‍ ബിന്‍ യൂസഫ് അടക്കം 4 പ്രതികള്‍ക്കാണ് ജാമ്യം ലഭിച്ചത്. ഒരു ലക്ഷം രൂപ ജാമ്യത്തുകയായി കെട്ടിവെക്കണം, ആവശ്യപ്പെട്ടാല്‍ ചോദ്യം ചെയ്യലിന് ഹാജരാകണം, അന്വേഷണത്തോട് സഹകരിക്കണം എന്നീ ഉപാധികളോടെയാണ് കോടതി ഇവര്‍ക്ക് മുന്‍കൂര്‍ ജാമ്യം അനുവദിച്ചത്. 
ഏഷ്യാനെറ്റ് സംപ്രേഷണം ചെയ്ത ഒരു വാര്‍ത്തയുടെ പേരില്‍ പി വി അന്‍വര്‍ എം എല്‍ എ നല്‍കിയ പരാതിയില്‍ കോഴിക്കോട് വെള്ളയില്‍ പോലീസാണ് ഏഷ്യാനെറ്റ് ജീവനക്കാര്‍ക്കെതിരെ പോക്‌സോ, വ്യാജരേഖ ചമക്കല്‍, ക്രിമിനല്‍ ഗൂഢാലോചന എന്നീ വകുപ്പുകള്‍ പ്രകാര കേസ് രജിസ്റ്റര്‍ ചെയ്തത്. 2022 നവംബര്‍ 10ന് ഏഷ്യാനെറ്റ് ന്യൂസ് സംപ്രേഷണം ചെയ്ത റിപ്പോര്‍ട്ടില്‍ പതിനാലുകാരിയുടേതായി ചിത്രീകരിച്ച അഭിമുഖം വ്യാജമാണെന്നായിരുന്നു പി.വി. അന്‍വന്റെ പരാതി.