LogoLoginKerala

ബസുകള്‍ കുട്ടിയിടിച്ച്‌ ഉണ്ടായ അപകടത്തിൽ 20 ഓളം വിദ്യാര്‍ഥികള്‍ക്ക് പരിക്ക്

 
bus

മലപ്പുറം മഞ്ചേരി പുല്ലാര മൂച്ചിക്കലില്‍ ബസുകള്‍ കൂട്ടിയിടിച്ച്‌ 20 വിദ്യാര്‍ഥികള്‍ക്ക് പരിക്ക്. മൂച്ചിക്കല്‍ പള്ളിക്ക് സമീപമാണ് അപകടം നടന്നത്. മഞ്ചേരിയില്‍ നിന്ന് കോഴിക്കോട് ഭാഗത്തേക്ക് പോകുന്ന ബസുകളാണ് അപകടത്തില്‍പെട്ടത്. ഒരു ബസിന്റെ പിന്നില്‍ മറ്റൊരു ബസ് ഇടിക്കുകയായിരുന്നു.

സ്കൂള്‍ കുട്ടികള്‍ ഉള്‍പ്പെടെ നിറയെ യാത്രക്കാരുമായാണ് രണ്ട് ബസുകളും പോയത്. ബസുകള്‍ക്കകത്ത് വീണും കമ്പിയില്‍ തലയിടിച്ചുമാണ് യാത്രക്കാര്‍ക്ക് പരിക്ക് പറ്റിയത്. വിവിധ സ്കൂളുകളിലേക്ക് പോകുകയായിരുന്ന 20 വിദ്യാര്‍കളെ മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മൂച്ചിക്കലില്‍ പ്രവര്‍ത്തിച്ചിരുന്ന ഇവനിങ് കഫേയും ബസുകള്‍ ഇടിച്ച്‌ തകര്‍ന്നു.