ട്രക്ക് ബസിൽ ഇടിച്ച് 11 മരണം
Sep 13, 2023, 10:41 IST

രാജസ്ഥാനിലെ ഭരത്പൂരിൽ ട്രക്ക് ബസിൽ ഇടിച്ച് 11 മരണം. ജയ്പൂർ-ആഗ്ര ഹൈവേയിൽ ഹൻത്രയ്ക്ക് സമീപം നടന്ന അപകടത്തിൽ 12 പേർക്ക് പരുക്കേറ്റിട്ടുണ്ട്. ഗുജറാത്തിലെ ഭാവ്‌നഗറിൽ നിന്ന് ഉത്തർപ്രദേശിലെ മഥുരയിലേക്ക് പോകുകയായിരുന്നവരാണ് അപകടത്തിൽപെട്ടത്.
മഥുരയിലേക്ക് പോവുകയായിരുന്ന പാസഞ്ചർ ബസ് ബ്രേക്ക് ഡൗണായതിനെ തുടർന്ന് ഹൈവേയിൽ നിര്‍ത്തിയിട്ടിരിക്കുകയായിരുന്നു. ഈ സമയം അമിതവേഗതയിലെത്തിയ ട്രക്ക് ബസില്‍ ഇടിച്ചാണ് അപകടമുണ്ടായത്. മൃതദേഹങ്ങൾ ആശുപത്രിയിലേക്ക് മാറ്റിയതായി ഭരത്പൂർ എസ്പി മൃദുൽ കചവ പറഞ്ഞു.