LogoLoginKerala

‘തെക്കും വടക്കും ഒന്നാണ് ‘ ; ഫെയ്സ്ബുക്കിൽ സച്ചിന്‍ ദേവ് എംഎല്‍എയ്‌ക്കൊപ്പമുള്ള ചിത്രം പങ്കുവച്ച് മേയര്‍ ആര്യ രാജേന്ദ്രന്‍

 
‘തെക്കും വടക്കും ഒന്നാണ് ‘ ; ഫെയ്സ്ബുക്കിൽ സച്ചിന്‍ ദേവ് എംഎല്‍എയ്‌ക്കൊപ്പമുള്ള ചിത്രം പങ്കുവച്ച് മേയര്‍ ആര്യ രാജേന്ദ്രന്‍

കഴിഞ്ഞ ദിവസമാണ് തെക്കന്‍കേരളത്തെ ഇകഴ്ത്തിക്കൊണ്ടുള്ള കെ സുധാകരന്റെ വിവാദ പരാമർശം വിവാദമായത്

തിരുവനന്തപുരം: തെക്കും വടക്കും ഒന്നാണെന്ന കുറിപ്പോടെ ഭര്‍ത്താവ് സച്ചിന്‍ ദേവ് എംഎല്‍എയ്‌ക്കൊപ്പമുള്ള ചിത്രം ഫെയ്സ്ബുക്കിൽ പങ്കുവച്ച് തിരുവനനന്തപുരം മേയർ ആര്യ രാജേന്ദ്രൻ. കഴിഞ്ഞ ദിവസമാണ് തെക്കന്‍കേരളത്തെ ഇകഴ്ത്തിക്കൊണ്ടുള്ള കെ സുധാകരന്റെ വിവാദ പരാമർശം വിവാദമായത്. ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ് പത്രത്തിന് നല്‍കിയ അഭിമുഖത്തിലായിരുന്നു കെ. സുധാകരന്റെ വിവാദ പരാമര്‍ശം.

തെക്കന്‍കേരളത്തിന് മുകളിലൂടെ പോയപ്പോള്‍ ലക്ഷ്മണന് അധമചിന്തയുണ്ടായെന്നും അത് ആ പ്രദേശത്തിന്റെ കുഴപ്പമാണെന്ന് രാമന്‍ അഭിപ്രായപ്പെട്ടുവെന്നുമാണ് തെക്കന്‍ കേരളത്തിലെയും മലബാറിലെയും നേതാക്കളെ താരതമ്യപ്പെടുത്തി സുധാകരന്‍ പറഞ്ഞ കഥ.
അഭിമുഖം വിവാദമായതോടെ സുധാകരന്‍ കഥ പിൻവലിക്കുകയും ചെയ്തു. കുട്ടിക്കാലത്ത് കേട്ട മലബാറില്‍ പ്രചാരത്തിലുള്ള കഥയാണ് പറഞ്ഞതെന്നായിരുന്നു അദ്ദേഹത്തിന്റെ വിശദീകരണം.