LogoLoginKerala

അരവിന്ദ് സ്വാമി തന്റെ മകൻ; വെളിപ്പെടുത്തലുമായി നടന്‍ ഡല്‍ഹി കുമാര്‍

 
aravind

പഴയ കാല റൊമന്റിക് ഹീറോയും പുതിയ കലാതിയെ വില്ലൻ കഥാപ്രതങ്ങളെയും അഭിനയ മികവ് കൊണ്ട് ത്രസിപ്പിച്ച നടനാണ് അരവിന്ദ് സ്വാമി.

റോജ, ബോംബെ പോലുള്ള സിനിമകള്‍ റിലീസായ കാലത്ത് നിരവധി സ്ത്രീ ആരാധകർ ഉണ്ടായിരുന്ന നടൻ കൂടിയാണ് അരവിന്ദ് സ്വാമി.

എന്നാൽ ഇടക്കൊന്നു അഭിനയത്തിൽനിന്നും ഇടവേളയെടുത്തെങ്കിലും മികച്ച വില്ലൻ കഥാപാത്രത്തിലൂടെയാണ് അരവിന്ദ് സ്വാമി മടങ്ങിയെത്തിയത്.

എന്നാലിപ്പോൾ അരവിന്ദ് സ്വാമിയുമായി ബന്ധപ്പെട്ട മറ്റൊരു വിവാദ വാർത്തയാണ് പുറത്ത് വന്നിരിക്കുന്നത്.

അരവിന്ദ് സ്വാമി തന്റെ മകനാണെന്ന് വെളിപ്പെടുത്തി രംഗത്തെത്തിയിരിക്കുകയാണ് നടന്‍ ഡല്‍ഹി കുമാര്‍.

മെട്ടിഒലി എന്ന സീരിയലിലൂടെ തമിഴ് പ്രേക്ഷകര്‍ക്ക് ഏറെ പരിചിതനായ ഡല്‍ഹി കുമാര്‍, ഇതിന് പുറമെ നിരവധി ഹിറ്റ് സിനിമകളിലൂടെയും ഡല്‍ഹി കുമാര്‍ പ്രേക്ഷകർക്ക് സുപരിചിതനാണ്.

മണിരത്‌നം സംവിധാനം തളപതി എന്ന തമിഴ് ചിത്രത്തിലൂടെ അരങ്ങേറ്റം കുറിച്ച അരവിന്ദ് സ്വാമി ആദ്യ ചിത്രത്തിൽ തന്നെ പ്രേക്ഷക ശ്രദ്ധ നേടപെട്ടിരുന്നു.

പിന്നീട് നിരവദ്യ നല്ല കഥാപാത്രങ്ങൾ അരവിന്ദ് സ്വാമിയെ തേടിയെത്തി. ഈ സമയമാണ് മെട്ടിഒലി എന്ന സീരിയല്‍ പ്രേക്ഷകർക്ക് ഇടയിൽ കത്തിനിന്നിരുന്നത്.

ആ കാലഘട്ടത്തിൽ ഡല്‍ഹി കുമാർ തന്റെ അച്ഛനാണ് എന്ന് പറയുകയും ചെയ്തിരുന്നു.

അതിന് ശേഷം റോജ സിനിമ കൂടി മികച്ച നേട്ടം കൈവരിച്ചപ്പോൾ അതിൽ നായകനായി അരങ്ങേറ്റം കുറിച്ച അരവിന്ദ് സ്വാമിയുടെ വളർച്ച പിന്നെ തിരിഞ്ഞു നോക്കേണ്ടി വന്നില്ല.

പക്ഷെ പിന്നീട് ഒരിക്കലും അരവിന്ദ് സ്വാമി അച്ഛനെ കുറിച്ച് എങ്ങും പറഞ്ഞില്ല പരസപരം സിനിമകളിലും അഭിനയിച്ചതുമില്ല. ഒരുമിച്ചൊരു ഫോട്ടോ പോലും ഉണ്ടായിരുന്നില്ല.

ഇപ്പോള്‍ വര്‍ഷങ്ങള്‍ക്ക് ശേഷമാണ് തന്റെ മകനാണ് അരവിന്ദ് സ്വാമി എന്ന് പറഞ്ഞ് ഡല്‍ഹി കുമാര്‍ തന്നെ രംഗത്തെത്തിയിരിക്കുന്നത്.

ബിഹൈന്റ് വുഡ് തമിഴിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. എന്നാല്‍ അച്ഛനും മകനും എന്ന ബന്ധം തങ്ങള്‍ക്കിടയില്‍ ഇല്ല എന്നും അദ്ദേഹം പറയുന്നു.

ജനിച്ച ഉടനെ തന്റെ സഹോദരി അരവിന്ദ് സ്വാമിയെ ദത്ത് എടുത്തു. പിന്നീട് ആ കുടുംബവുമായി അരവിന്ദ് സ്വാമി കൂടുതല്‍ അറ്റാച്ച് ആയി.

പിന്നീട് എന്തെങ്കിലും ഫങ്ഷന്‍ കുടുംബത്തില്‍ നടക്കുമ്പോള്‍ മാത്രമാണ് അരവിന്ദ് വരുന്നത്. വന്ന ഉടനെ അവന്‍ പോകുകയും ചെയ്യും.

അതുകൊണ്ട് തന്നെ ഞങ്ങള്‍ക്കിടയില്‍ ആ ബന്ധം നിലനിര്‍ത്താനും കഴിഞ്ഞില്ല എന്നാണ് ഡല്‍ഹി കുമാര്‍ പറഞ്ഞത്.