വാര്‍ത്തകള്‍ തയ്യാറാക്കാന്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്; നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി അസോസിയേറ്റ് പ്രസ്

വാര്‍ത്തകള്‍ തയ്യാറാക്കാന്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഉപയോഗിക്കുന്നതിന് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി വാര്‍ത്താ ഏജന്‍സിയായ അസോസിയേറ്റ് പ്രസ്. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഉപയോഗിക്കുന്നതിനുള്ള മാര്‍ഗനിര്‍ദേശങ്ങളും അസോസിയേറ്റഡ് പ്രസ് പുറത്തിറക്കി.
വാര്‍ത്തകളില്‍ എഐ ഉപയോഗിച്ചുള്ള ഫോട്ടോയും വീഡിയോയും ശബ്ദവും ഉപയോഗിക്കരുതെന്ന നിര്‍ദേശമാണ് എപി മുന്നോട്ട് വെക്കുന്നത്. എഐ ഒരിക്കലും മാധ്യപ്രവര്‍ത്തകര്‍ക്ക് പകരമാവില്ല എന്ന പ്രസ്താവനയോടെയാണ് അസോസിയേറ്റഡ് പ്രസ് മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചത്.
കായികമത്സരങ്ങളുടെ സ്‌കോര്‍ ബോര്‍ഡ്, കോര്‍പ്പറേറ്റ് വരുമാന റിപ്പോര്‍ട്ടുകള്‍ എന്നിവയെ വാര്‍ത്താക്കുറിപ്പുകളാക്കി മാറ്റാന്‍ എ ഐ ഈ സാങ്കേതികവിദ്യ വ്യാപകമായി ഉപയോഗിച്ചിരുന്നു. എഐ ഉപയോഗിച്ചുള്ള എഴുത്തുകള്‍ മനുഷ്യരുടെ എഴുത്തുമായി വേര്‍ തിരിച്ചറിയാന്‍ പ്രയാസമാണ്.
ഇനി മുതല്‍ വാര്‍ത്താക്കുറിപ്പുകള്‍ തയ്യാറാക്കുമ്പോള്‍ സമാനമായ രീതിയില്‍ എഐ ഉപയോഗിക്കേണ്ടതില്ലെന്ന കര്‍ശന നിര്‍ദേശമാണ് എഐ നല്‍കിയിട്ടുള്ളത്. .പുതിയ മാര്‍ഗ നിര്‍ദേശങ്ങള്‍ സ്റ്റൈല്‍ ബുക്കിലും എഐ ഇതിനോടകം ഉള്‍പ്പെടുത്തി.