LogoLoginKerala

കുമളി വിടാതെ അരിക്കൊമ്പന്‍

ആനയെ കാട്ടിലേക്ക് തുരത്താന്‍ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ ആകാശത്തേക്ക്  വെടിവെച്ചു
 
Arikomban

കുമിളി ജനവാസ മേഖലയില്‍ ഭീതിപടര്‍ത്തി അരിക്കൊമ്പന്‍. ചിന്നക്കനാലില്‍ നിന്ന് പെരിയാര്‍ വനത്തിലേക്ക് വനം വകുപ്പ് ഉദ്യോഗസ്ഥര്‍ നാടുകടത്തിയ അരിക്കൊമ്പന്‍ വീണ്ടും ജനവാസ മേഖലയില്‍. കുമിളിയിലെ ജനവാസ മേഖലയിലെ 100 മീറ്ററിനടുത്ത് അരിക്കൊമ്പന്‍ എത്തി. ഇത് പ്രദേശവാസികളില്‍ ഭീതി പരത്തി. കുമിളി റോസാപ്പൂക്കണ്ടം ഭാഗത്താണ് അരിക്കൊമ്പനെ കണ്ടത്. ആനയെ കാട്ടിലേക്ക് തുരത്താന്‍ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ ആകാശത്തേക്ക്  വെടിവെച്ചു.

ആനയുടെ ദേഹത്ത് പതിപ്പിച്ചിരിക്കുന്ന  ജിപിഎസ് വഴിയാണ് ആനയുടെ നീക്കങ്ങള്‍ വനം വകുപ്പ് നിരീക്ഷിക്കുന്നത്. ഏഴു ദിവസം മുന്നെയാണ് അരിക്കൊമ്പന്‍ തമിഴ്‌നാട്ടില്‍ നിന്ന് കേരളത്തിന്റെ വനമേഖലയില്‍ പ്രവേശിച്ചത്. അതേസമയം, അരിക്കൊമ്പന്റെ ആക്രമണം ഭയന്ന് മേഘമലയില്‍ വിനോദസഞ്ചാരികള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തി.