LogoLoginKerala

പ്രകൃതി സൗന്ദര്യത്തില്‍ ലയിച്ച് അരിക്കൊമ്പന്‍, വീഡിയോ വൈറല്‍

 
arikomban


ചെന്നൈ- അരിക്കൊമ്പന്‍ ആരാധകരുടെ മനസ്സ് തണുപ്പിക്കുന്ന വീഡിയോ പങ്കുവെച്ച് തമിഴ്‌നാട് തമിഴ്നാട് വനം പരിസ്ഥിതി വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി സുപ്രിയ സാഹു. മണിമുത്താര്‍ ഡാം സൈറ്റിനോട് ചേര്‍ന്നുള്ള നദിയോരത്ത് ആസ്വദിച്ച് പുല്ല് തിന്നുന്ന അരിക്കൊമ്പന്റെ ചിത്രം സുപ്രിയ സാഹു ട്വിറ്ററില്‍ പങ്കുവെച്ച് മണിക്കൂറുകള്‍ക്കകം വൈറലായി.
നദിയോരത്ത് നിന്ന് തുമ്പിക്കൈകൊണ്ട് പുല്ല് പറിച്ചെടുത്ത് വെള്ളത്തില്‍ പലവട്ടം കഴുകി മണ്ണു കളഞ്ഞ് ആസ്വദിച്ച് കഴിക്കുന്ന 34 മിനിറ്റ് ദൈര്‍ഘ്യമുള്ള വീഡിയോ ആണ് സുപ്രിയാ സാഹു പങ്കുവെച്ചത്. ഇവിടം വിട്ട് ഇനി എവിടേക്കുമില്ലെന്ന മട്ടിലാണ് അരിക്കൊമ്പന്റെ നദീതടത്തിലുള്ള നില്‍പ്.  'അവന്‍ പുതിയ വീടിന്റെ ശാന്തതയിലും സൗന്ദര്യത്തിലും ലയിച്ചു നില്‍ക്കുകയാണ്. ഇത് എന്നെന്നേക്കുമായി നിലനില്‍ക്കണമെന്ന് പ്രാര്‍ത്ഥിക്കുന്നു. കാലം പറയുട്ടെ.' എന്നും അവര്‍ കുറിച്ചു.



അരിക്കൊമ്പന്റെ ആരോഗ്യാവസ്ഥ മോശമാണെന്നും തുമ്പിക്കൈയിലെ പരിക്ക് ഗുരുതരമാണെന്നുമുള്ള ആശങ്കകള്‍ക്ക് അറുതിവരുത്തുന്നതാണ് സുപ്രിയാ സാഹു പുറത്തുവിട്ട വീഡിയോ. കളക്കാട് മുണ്ടന്‍തുറ കടുവ സങ്കേതത്തില്‍ തുറന്നുവിട്ട അരിക്കൊമ്പന്‍ ആരോഗ്യവാനാണെന്ന് തമിഴ്‌നാട് വനം വകുപ്പ് അറിയിച്ചു.