മണിപ്പൂരില്‍ വീണ്ടും കൂട്ട ബലാത്സംഗം
Aug 10, 2023, 10:27 IST

മണിപ്പൂരില്‍ വീണ്ടും കൂട്ട ബലാത്സംഗംമണിപ്പൂരില്‍ വീണ്ടും കൂട്ടബലാത്സംഗത്തിന് കേസ് രജിസ്റ്റര്‍ ചെയ്തതായി റിപ്പോര്‍ട്ട്. ചുരാന്ദ്പൂരില്‍ മെയ്തി വിഭാഗത്തില്‍പ്പെട്ട 37കാരിയാണ് ബലാത്സംഗത്തിന് ഇരയായത്. മെയ് 3-ാം തീയതി നടന്ന ബലാത്സംഗത്തില്‍ ഇന്നലെയാണ് പൊലീസ് സീറോ FIR രജിസ്റ്റര്‍ ചെയ്തത്.
കുകി വിഭാഗത്തില്‍പ്പെട്ട അക്രമികള്‍ കൂട്ടബലാത്സംഗത്തിന് ഇരയാക്കിയതായാണ് പരാതി നല്‍കിയിരിക്കുന്നത്. തന്നെ ആറ് പേര്‍ ചേര്‍ന്ന് പീഡനത്തിനിരയാക്കിയെന്നാണ് യുവതി പരായിയില്‍ പറയുന്നത്.
യുവതി പരാതി നല്‍കിത് ബിഷ്ണുപൂര്‍ പൊലീസ് സ്റ്റേഷനിലാണ്. അത് മാറ്റി സംഭവം നടന്ന സ്റ്റേഷനിലേക്ക് കേസ് രജിസ്റ്റര്‍ ചെയ്തതിനെയാണ് സീറോ FIR എന്ന് പറയുന്നത്. സംഭവം നടന്ന് മൂന്ന് മാസങ്ങള്‍ക്ക് ശേഷമാണ് പുറം ലോകമറിയുന്നത്.