LogoLoginKerala

ടി.ടി.ഇയ്ക്ക് നേരെ വീണ്ടും ആക്രമണം: സംഭവം വെസ്റ്റ് കോസ്റ്റ് എക്സ്പ്രസിൽ

 
Yrain
കോഴിക്കോട്: വെസ്റ്റ് കോസ്റ്റ് എക്സ്പ്രസിൽ ടി.ടി.ഇയ്ക്ക് നേരെ ആക്രമണം. പരുക്കേറ്റ ടിടിഇ ഋഷി ശശീന്ദ്രനാഥ് ആശുപത്രിയിൽ ചികിത്സതേടി. സംഭവത്തിൽ കൊല്ലം സ്വദേശി ബിജുകുമാറിനെ കോഴിക്കോട് റെയിൽവേ പൊലീസ് കസ്റ്റഡിയിൽ എടുത്തു.
ഇന്ന് പുലർച്ചെ 3.15 ഓടെയാണ് അക്രമം ഉണ്ടായത്. ട്രെയിൻ വടകരയിൽ എത്തുമ്പോഴായിരുന്നു സംഭവം. എസ്-10 കോച്ചിലായിരുന്നു സംഭവം. സ്ലീപ്പർകോച്ചിൽ മദ്യലഹരിയിൽ യാത്രചെയ്തിരുന്ന ഇയാൾ ട്രെയിൻ കണ്ണൂർ വിട്ടതുമുതൽ പ്രശ്നങ്ങളുണ്ടാക്കിയിരുന്നതായാണ് വിവരം. തുടർന്നാണ് ടി.ടി.ഇ.യായ ഋഷി ശശീന്ദ്രനാഥിനെ ആക്രമിച്ചത്. ടി.ടി.ഇ.യ്ക്ക് നേരേ ഇയാൾ കത്തിവീശുകയും ചെയ്തു. ഇതോടെ മറ്റുയാത്രക്കാർ ചേർന്ന് പ്രതിയെ കീഴ്പ്പെടുത്തുകയും പോലീസിന് കൈമാറുകയുമായിരുന്നു.
തുടർച്ചയായി രണ്ടാം ദിവസമാണ് ടിക്കറ്റ് എക്സാമിനർമാർക്ക് നേരെ ആക്രമണം ഉണ്ടാകുന്നത്. ഇന്നലെ എഗ്മോർ എക്സ്പ്രസിലെ വനിത ടി.ടി.ഇയെയും യാത്രക്കാരൻ മർദിച്ചിരുന്നു