LogoLoginKerala

വ്യക്തിയുടെ മണ്ടത്തരങ്ങള്‍ക്ക് പാര്‍ട്ടി അമിതശ്രദ്ധ നല്‍കരുത്: രാഹുലിനെ പരിഹസിച്ച് അനില്‍ ആന്റണി

 
anil antony rahul

ന്യൂദല്‍ഹി - എം.പി സ്ഥാനത്തുനിന്നും അയോഗ്യനാക്കപ്പെട്ട രാഹുല്‍ ഗാന്ധിക്കെതിരെ പരിഹാസവുമായി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ.കെ ആന്റണിയുടെ മകന്‍ അനില്‍ ആന്റണി. ഒരു വ്യക്തിയുടെ മണ്ടത്തരങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കാതെ രാജ്യം നേരിടുന്ന പ്രശ്നങ്ങളില്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിച്ചില്ലെങ്കില്‍ 2024ന് ശേഷം കോണ്‍ഗ്രസ് ഉണ്ടാകില്ലെന്നാണ് അനില്‍ ആന്റണിയുടെ ട്വീറ്റ്.
രാജ്യത്തിന്റെ പ്രശ്നങ്ങളില്‍ പാര്‍ട്ടി ശ്രദ്ധ കേന്ദ്രീകരിച്ചില്ലെങ്കില്‍ 2024-ന് അപ്പുറത്തേക്ക് കോണ്‍ഗ്രസ് നിലനില്‍ക്കില്ലെന്നും 2017-ന് ശേഷമുള്ള കോണ്‍ഗ്രസിന്റെ സ്ഥിതി ഒരു ദുഖകരമായ ഒരു കേസ് സ്റ്റഡിയാണെന്നും അനില്‍ ആന്റണി കുറിച്ചു.
ഗുജറാത്ത് വംശഹത്യയില്‍ അന്നത്തെ മുഖ്യമന്ത്രിയും ഇപ്പോള്‍ പ്രധാനമന്ത്രിയുമായ നരേന്ദ്ര മോദിയുടെ പങ്ക് തുറന്നുകാട്ടിയ ബി.ബി.സി ഡോക്യുമെന്ററിക്കെതിരെ രംഗത്തുവന്നതോടെ അനില്‍ ആന്റണി സംഘപരിവാറിലേക്കാണെന്ന വിമര്‍ശനം കോണ്‍ഗ്രസില്‍ ഉയര്‍ന്നിരുന്നു.  കോണ്‍ഗ്രസ് നിലപാടിന് വിരുദ്ധമായി ബി.ജെ.പി അനുകൂല പരാമര്‍ശങ്ങള്‍ നടത്തിയ അനില്‍ ആന്റണി രാഹുല്‍ ഗാന്ധിയെ പരിഹസിക്കുന്ന പ്രയോഗങ്ങള്‍ നടത്തിയതിലൂടെ തന്റെ രാഷ്ട്രീയ കാഴ്ചപ്പാട് ആവര്‍ത്തിച്ചുറപ്പിക്കുകയാണ്.