LogoLoginKerala

കാലടിയില്‍ അമൃത് യുവ കലോത്സവ് 2021ന് ശങ്കരസ്തുതികളോടെ തുടക്കം

 
SHANKARACHARYA

മൃത് യുവ കലോത്സവത്തിന് തുടക്കം കുറിച്ചുകൊണ്ട് ശ്രീ ശങ്കരാചാര്യ സംസ്‌കൃത സര്‍വ്വകലാശാലയിലെ സംഗീത വിഭാഗം അധ്യാപകരും വിദ്യാര്‍ത്ഥികളും ചേര്‍ന്ന് ആലപിച്ച ശങ്കരാചാര്യ സ്‌ത്രോത്രങ്ങള്‍ കലോത്സവത്തിന്റെ തുടക്കത്തിന് മാറ്റ് കൂട്ടി. ശങ്കരാചാര്യ കൃതികളായ പാണ്ഡുരംഗാഷ്ടകം, അന്നപൂര്‍ണ്ണാഷ്ടകം, മൈത്രിം ഭജത എന്നീ ശങ്കരസ്‌തോത്രങ്ങളാണ് സംഗീരസപര്യയില്‍ ആലപിച്ചത്. സംഗീത വിഭാഗത്തിലെ ഗോപിക എസ്., അഞ്ജലി എസ്. ഭട്ട്, എസ്. കൃഷ്ണപ്രിയ, ആര്യദത്ത കെ. ആര്‍. (വയലിന്‍), പി. അരുണ്‍കുമാര്‍ (മൃദംഗം) എന്നിവര്‍ സംഗീതസപര്യയില്‍ പങ്കെടുത്തു.

കേന്ദ്ര സംഗീത നാടക അക്കാദമിയുടെ പ്രവര്‍ത്തനങ്ങള്‍ രാജ്യമെങ്ങും വ്യാപിപ്പിക്കുമെന്ന് കേന്ദ്ര സംഗീത നാടക അക്കാദമി സെക്രട്ടറി അനീഷ് പി. രാജന്‍ ഐ. ആര്‍. എസ്. പറഞ്ഞു. കേന്ദ്ര സംഗീത നാടക അക്കാദമിയുടെ ആഭിമുഖ്യത്തില്‍ ശ്രീ ശങ്കരാചാര്യ സംസ്‌കൃത സര്‍വ്വകലാശാലയുടെ കാലടി മുഖ്യക്യാമ്പസില്‍ സംഘടിപ്പിക്കുന്ന അമൃത് യുവ കലോത്സവ് 2021ന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. അക്കാദമിയുടെ പരിപാടികള്‍ ഗ്രാമങ്ങളിലേയ്ക്കും ക്യാമ്പസുകളിലേയ്ക്കും വ്യാപിപ്പിക്കും. ഇതുവരെ യാതൊരു ബഹുമതികളും ലഭിച്ചിട്ടില്ലാത്ത പ്രതിഭാധനരായ കലാകാരരെ ആദരിക്കും. യുവകലാകാരരെ പ്രോത്സാഹിപ്പിക്കും, അനീഷ് പി. രാജന്‍ പറഞ്ഞു.

വിഹായസം ഓഡിറ്റോറിയത്തില്‍ ചേര്‍ന്ന സമ്മേളനത്തില്‍ വൈസ് ചാന്‍സലര്‍ പ്രൊഫ. എം. വി. നാരായണന്‍ അധ്യക്ഷനായിരുന്നു. രജിസ്ട്രാര്‍ ഡോ. എം. ബി. ഗോപാലകൃഷ്ണന്‍, കേന്ദ്ര സംഗീത നാടക അക്കാദമിയുടെ തിരുവനന്തപുരം കൂടിയാട്ടം കലാകേന്ദ്രം ഡയറക്ടര്‍ ഡ!!ോ. കണ്ണന്‍ പരമേശ്വരന്‍ എന്നിവര്‍ പ്രസംഗിച്ചു. അമൃത് യുവ കലോത്സവ് 2021നാലിന് സമാപിക്കും.

സര്‍വ്വകലാശാലയുടെ കാലടി മുഖ്യക്യാമ്പസിലെ വിഹായസം ഓഡിറ്റോറിയം, കലാനിവേശം ഓപ്പണ്‍ എയര്‍ ഓഡിറ്റോറിയം, കൂത്തമ്പലം എന്നിവിടങ്ങളിലാണ് കലാപ്രകടനങ്ങള്‍ ക്രമീകരിച്ചിരിക്കുന്നത്. വിവിധ സംസ്ഥാനങ്ങളില്‍ നിന്നായി 150ഓളം സംഗീത, നാടക, നൃത്ത കലാപ്രതിഭകളാണ് മൂന്ന് ദിവസങ്ങളില്‍ സര്‍വ്വകലാശാലയില്‍ വിവിധ കലാപ്രകടനങ്ങള്‍ നടത്തുക. പൊതുജനങ്ങള്‍ക്കും കലാപ്രകടനങ്ങള്‍ ആസ്വദിക്കുവാനും അവരുമായി സംവദിക്കുവാനുമുളള സൗകര്യം ഒരുക്കിയിട്ടുണ്ട്.

മാര്‍ച്ച് മൂന്ന് വെളളിയാഴ്ച രാവിലെ 10ന് രജേഷ് പ്രസന്നയും, ഋഷഭ് പ്രസന്നയും ചേര്‍ന്ന് അവതരിപ്പിക്കുന്ന ഫ്‌ലൂട്ട് (ഹിന്ദുസ്ഥാനി ഇന്‍സ്ട്രുമെന്റ്), ഹസന്‍ അലി (ഡാന്‍സ് മ്യൂസിക്), പവിത്ര കൃഷ്ണഭട്ട് (ഭരതനാട്യം), വൈശാലി യാദവ് (തമാശ, മഹാരാഷ്ട്ര) എന്നിവര്‍ പരിപാടികള്‍ അവതരിപ്പിക്കും. ഉച്ചകഴിഞ്ഞ് മൂന്നിന് കൂത്തമ്പലത്തില്‍ പാരമ്പര്യകലകളും സമകാലിക സംസ്‌കാരവും എന്ന വിഷയത്തില്‍ നടക്കുന്ന ശില്പശാലയില്‍ ഡോ. കെ. ജി. പൗലോസ് അധ്യക്ഷനായിരിക്കും. ഡോ. അഭിലാഷ് പിളള, ഡോ. സുനില്‍ പി. ഇളയിടം എന്നിവര്‍ പ്രസംഗിക്കും. വൈകിട്ട് നാലിന് വിഹായസം ഓഡിറ്റോറിയത്തില്‍ നടക്കുന്ന കലാപരിപാടികളില്‍ പി. സുരേഷ് (നാടോടി സംഗീതം), സുനില്‍ സുങ്കാര (കഥക്), വി. ദുര്‍ഗദേവി (ഭാഗവതം തിയറ്റര്‍), കൈലാശ് കുമാര്‍ (സംവിധാനം) എന്നിവര്‍ പങ്കെടുക്കും. വൈകിട്ട് ഏഴിന് കലാനിവേശം ഓപ്പണ്‍ എയര്‍ ഓഡിറ്റോറിയത്തില്‍ ഹിമാന്‍ശു ദ്വിവേദിയുടെ (സംവിധാനം) കലാപ്രകടനം നടക്കും.

മാര്‍ച്ച് നാലിന് ശനിയാഴ്ച രാവിലെ 10.30ന് വിഹായസം ഓഡിറ്റോറിയത്തില്‍ ജ്ഞാനേശ്വര്‍ ആര്‍, ദേശ്മുഖ് (ഹിന്ദുസ്ഥാനി ഇന്‍സ്ട്രമെന്റല്‍ മ്യൂസിക് - പഖവാങ്ക്), ഒലി ജെറാംഗ് (നാടോടിസംഗീതവും നൃത്തവും, അരുണാചല്‍പ്രദേശ്), ബിനോദ് കുമാര്‍ മഹോ (നാടോടിനൃത്തം, ജാര്‍ഖണ്ഡ്), ഭാഷ സുംബ്‌ളി (സംവിധാനം) എന്നിവരുടെ കലാപരിപാടികളും ഉച്ചകഴിഞ്ഞ് മൂന്നിന് വിനോദ് കെവിന്‍ ബച്ചന്‍ (ഒഡീസ്സി), പുരാന്‍ സിംഗ് (നാടോടി സംഗീതം, ഉത്തരാഖണ്ഡ്), ലിതന്‍ ദാസ് (പാരമ്പര്യ പാവ നിര്‍മ്മാണം, തൃപുര) എന്നിവരും പരിപാടികള്‍ അവതരിപ്പിക്കും. വൈകിട്ട് ആറിന് സ്വാതി വിശ്വകര്‍മ്മയുടെ നാടകം നടക്കും. ഏഴിന് കലാനിവേശം ഓപ്പണ്‍ എയര്‍ ഓഡിറ്റോറിയത്തില്‍ റൂബി ഖാത്തൂണ്‍ (അഭിനയം) അവതരിപ്പിക്കുന്ന നാടകത്തോടെ മൂന്ന് ദിവസം നീണ്ടുനില്‍ക്കുന്ന കലാപരിപാടികള്‍ അവസാനിക്കും.