ആലുവ അത്താണി അപകടം; രണ്ട് സ്ത്രീകൾ മരിച്ചു
Aug 21, 2023, 09:10 IST

ആലുവ: അത്താണിയിൽ രണ്ട് സ്ത്രീകൾ വാഹനമിടിച്ച് മരിച്ചു. കാംക്കോ കാന്റിൻ വനിത തൊഴിലാളികളാണ് പിക് അപ് വാനിടിച്ച് മരിച്ചത്. ഇന്ന് രാവിലെ ഏഴിന് കമ്പനിയിലേക്ക് തുരുത്തിശ്ശേരിയിലെ വീടുകളിൽ നിന്ന് നടന്ന് വരുമ്പോൾ കമ്പനിക്കടുത്തുള്ള യു.ടേണിന് സമീപമായിരുന്നു അപകടം. ഇരുവരും തൽക്ഷണം മരിച്ചു. മൃതദേഹം അങ്കമാലി സർക്കാർ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.