എയര്‍ഇന്ത്യ എക്‌സ്പ്രസ് അടിയന്തരമായി തിരിച്ചിറക്കി
Updated: Jul 23, 2023, 18:40 IST

തിരുവനന്തപുരം വിമാനത്താവളത്തില്‍ എയര്‍ഇന്ത്യ എക്‌സ്പ്രസ് അടിയന്തരമായി തിരിച്ചിറക്കി. സാങ്കേതിക തകരാറു കാരണമാണ് വിമാന തിരിച്ചിറക്കിയെന്ന് അധികൃതര്‍ അറിയിച്ചു.
ഇന്ന് ഉച്ചയ്ക്ക് ഒന്നേകാലോടെ പുറപ്പെട്ട എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനത്തിനാണ് സാങ്കേതിക തകരാര്‍ സംഭവിച്ചതിനാല്‍ തിരിച്ചറക്കിയത്. തിരുവനന്തപുരത്ത് നിന്ന് ദുബൈയിലേക്കാണ് യാത്ര പുറപ്പെട്ടത്. യാത്ര തുടങ്ങി ഒരു മണിക്കൂറിന് ശേഷമാണ് സാങ്കേതിക തകരാര്‍ ശ്രദ്ധയില്‍പ്പെട്ടത്. എസിയിലാണ് തകരാര്‍ കണ്ടെത്തിയത്.
തുടര്‍ന്ന് വിമാനം തിരിച്ചിറക്കാന്‍ തീരുമാനിക്കുകയായിരുന്നു. നാലുമണിയോടെയാണ് വിമാനം തിരിച്ചിറക്കിയത്. യാത്രക്കാര്‍ എല്ലാവരും സുരക്ഷിതരാണ്. യാത്രക്കാരെ എയര്‍ ഇന്ത്യ എക്സ്പ്രസിന്റെ തന്നെ മറ്റൊരു വിമാനത്തില്‍ ദുബൈയിലേക്ക് കൊണ്ടുപോകുമെന്ന് അധികൃതര്‍ അറിയിച്ചിട്ടുണ്ട്.