LogoLoginKerala

കോൺഗ്രസ് അധ്യക്ഷ തെരെഞ്ഞെടുപ്പ് ; വോട്ടെടുപ്പ് പൂർത്തിയായി

 
കോൺഗ്രസ് അധ്യക്ഷ തെരെഞ്ഞെടുപ്പ് ; വോട്ടെടുപ്പ് പൂർത്തിയായി

കേരളത്തിൽ 95.66 ശതമാനം പോളിംഗാണ് നടന്നത്

ന്യൂഡൽഹി : കോൺഗ്രസ് അധ്യക്ഷ തെരെഞ്ഞെടുപ്പിനായുള്ള വോട്ടെടുപ്പ് പൂർത്തിയായി. എഐസിസിയിൽ നൂറു ശതമാനം പോളിംഗ് രേഖപ്പെടുത്തി. കേരളത്തിൽ 95.66 ശതമാനം പോളിംഗാണ് നടന്നത്. അതേസമയം, എൽദോസ് കുന്നപ്പിള്ളി എംഎൽഎ വോട്ട് രേഖപ്പെടുത്താൻ എത്തിയില്ല.

ഡൽഹി, രാജസ്ഥാൻ , പിസിസികളിൽ പോളിംഗ് 90 ശതമാനത്തിന് മുകളിൽ രേഖപ്പെടുത്തി. മറ്റന്നാളാണ് വോട്ടെണ്ണൽ. മല്ലികാർജ്ജുൻ ഖർഗയും ശശി തരൂരും തമ്മിലാണ് തെരെഞ്ഞെടുപ്പിൽ പോരാട്ടം നടന്നത്. എഐസിസിയിലും പിസിസികളിലുമായി 67 ബൂത്തുകളും, ഭാരത് ജോഡോ യാത്രയിൽ ഒരു ബൂത്തുമാണ് സജ്ജീകരിച്ചിരുന്നത്.

9308 വോട്ടർമാരാണുള്ളത്.ബാലറ്റ് പേപ്പറ്റിൽ ആദ്യം മല്ലികാർജ്ജുൻ ഖാർഗെയുടെ പേരും രണ്ടാമത് തരൂരിന്റെ പേരുമാണ് ഉള്ളത്. ഖാർഗെ കർണ്ണാടകത്തിലും തരൂർ കേരളത്തിലുമാണ് വോട്ട് ചെയ്യുക.ബുധനാഴ്ചയാണ് വോട്ടെണ്ണൽ.