LogoLoginKerala

ജയസൂര്യയ്ക്കും കൃഷ്ണപ്രസാദിനുമെതിരെ രൂക്ഷ വിമർശനവുമായി കൃഷിമന്ത്രി

 
jayasurya

ജയസൂര്യയ്ക്കും കൃഷ്ണപ്രസാദിനുമെതിരെ രൂക്ഷ വിമർശനവുമായി കൃഷിമന്ത്രി പി പ്രസാദ്. കൃഷ്ണപ്രസാദ് കൃത്യമായ രാഷ്ട്രീയമുള്ളയാളാണ് അതിന്റെ ഭാഗമായി തന്നെയാകും അദ്ദേഹം ഇപ്പോൾ നടത്തിയിരിക്കുന്ന വിമർശനവും എന്നും മന്ത്രി പി പ്രസാദ് പറഞ്ഞു. ജയസൂര്യയുടെ വാദങ്ങൾ മുഴുവൻ പൊളിഞ്ഞുവെന്നും മന്ത്രി കൂട്ടിച്ചേർത്തു.

പുതിയ തലമുറ കൃഷിയിൽ താൽപ്പര്യം കാണിക്കുന്നില്ലെന്ന് പരാതി പറയുന്നവർ കൃഷിക്കാർക്ക് എന്താണ് ലഭിക്കുന്നതെന്ന് ചിന്തിക്കണമെന്ന് ജയസൂര്യ വിമർശിച്ചു. മന്ത്രി പി രാജീവിന്റെ മണ്ഡലമായ കളമശേരിയിലെ കാർഷികോത്സവത്തിൽ സംസാരിക്കുകയായിരുന്നു ജയസൂര്യ. അതേസമയം വേദിയിൽ വെച്ചുതന്നെ ജയസൂര്യ പറഞ്ഞതിൽ വസ്തുതപരമായ ചില തെറ്റുകൾ ഉണ്ടെന്ന് ജയസൂര്യയോട് താൻ പറഞ്ഞതായും അങ്ങെനയാണോ എന്ന് ജയസൂര്യ തന്നോട് തിരിച്ചു ചോദിച്ചപ്പോൾ മന്ത്രി പി രാജീവ് അതിന് മറുപടി നൽകിയതായും  മന്ത്രി പി പ്രസാദ് പറഞ്ഞു.

എന്നാൽ അതിന് ശേഷവും ജയസൂര്യ പറഞ്ഞതിൽ ഉറച്ചുനിൽകുന്നു എന്ന പ്രസ്താവന നടത്തിയതോടെ അദ്ദേഹം ബോധപൂർവം തന്നെയാണ് ഈ ഒരു വിവാദം ഉണ്ടാക്കിയതെന്ന് തനിക്ക് തോന്നുന്നതായും മന്ത്രി കൂട്ടിച്ചേർത്തു.