LogoLoginKerala

ഭീതിയായി വീണ്ടും പടയപ്പടയുടെ വിളയാട്ടം

 
padayappa

മൂന്നാര്‍ ജനവാസ മേഖലയില്‍ ഭീതിപരത്തി വീണ്ടും കാട്ടാന പടയപ്പയുടെ ആക്രമണം. ചട്ട മൂന്നാറിലാണ് കാട്ടാന ഇന്നലെ എത്തിയത്. ഇന്നലെ രാത്രി 11 മണിയോടെ ജനവാസ മേഖലയില്‍ ഇറങ്ങിയ പടയപ്പ പ്രദേശത്ത് വലിയ കൃഷി നാശം ഉണ്ടാക്കി.

കാടിനോട് ചേര്‍ന്ന് കിടക്കുന്ന പ്രദേശമാണ് ചട്ട മൂന്നാര്‍ അതിനാല്‍ നേരം ഇരുട്ടിയാല്‍ കാട്ടാനകള്‍ ജനവാസ മേഖയലില്‍ ഇറങ്ങും. ആളുകളെ ഉപദ്രവിക്കുന്നില്ലെങ്കിലും വ്യാപക കൃഷി നാശം ഉണ്ടാക്കുന്നതിനാല്‍ നാട്ടുകാര്‍ ഭീതിയിലാണ്.

വെള്ളിയാഴ്ച്ചയും പടയപ്പ പ്രദേശത്ത് കൃഷി നാശം ഉണ്ടാക്കിയിരുന്നു. പടയപ്പ് വാഴയുമായി പോകുന്ന ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളിലടക്കം പുറത്തു വന്നിരുന്നു. നാട്ടുകാര്‍ ചേര്‍ന്നാണ് ആനയെ കാട്ടിലേക്ക് തുരത്തിയത്.