LogoLoginKerala

ആ​ദി​ത്യ എ​ൽ1 പേടകം വിജയകരമായി വിക്ഷേപിച്ചു; ഇന്ത്യയുടെ ആദ്യത്തെ ബഹിരാകാശ-അധിഷ്ഠിത സൗരോർജ്ജ നിരീക്ഷണ പദ്ധതിക്ക് ആരംഭം

 
pslv

ബെംഗളൂരു  : സൂര്യനെ പഠിക്കാനുള്ള ഇന്ത്യയുടെ പ്രഥമ ബഹിരാകാശ അധിഷ്ഠിത സൗരോർജ്ജ നിരീക്ഷണ പേടകമായ ആ​ദി​ത്യ എ​ൽ1 വിക്ഷേപിച്ചു. ആ​ന്ധ്ര ശ്രീ​ഹ​രി​ക്കോ​ട്ട​യി​ലെ സ​തീ​ഷ് ധ​വാ​ൻ സ്​​പേ​സ് സെ​ന്റ​റി​ൽ​ നി​ന്ന് രാ​വി​ലെ 11.50ന് ​പി.​എ​സ്.​എ​ൽ.​വി- സി 57 ​റോ​ക്ക​റ്റാണ് പേടകവുമായി ബ​ഹി​രാ​കാ​ശ​ത്തേ​ക്ക് കു​തി​ച്ചത്.

സതീഷ് ധവാൻ ബഹിരാകാശ കേന്ദ്രത്തിൽ നിന്നുള്ള രണ്ടാമത്തെ വിക്ഷേപണമാണിത്. ഇന്ത്യയിലെ വിവിധ സ്ഥാപനങ്ങളുടെ സഹായത്തോടെ പൂര്‍ണമായി തദ്ദേശീയമായാണ് ആദിത്യ എല്‍1നിര്‍മിച്ചിരിക്കുന്നത്. ഐ.എസ്.ആർ.ഒ.യൂടെ ഏറ്റവും വിശ്വസ്തമായ വിക്ഷേപണ വാഹനമായ പി.എസ്.എൽ.വിയുടെ 59ാം ധൗത്യത്തിൽ ആദിത്യ എൽ 1 നെ  ഇന്ന് ബഹിരാകശത്ത് എത്തിക്കുന്നത്.

നാലു മാസം കൊണ്ട് 115 ലക്ഷം കിലോമീറ്റർ അകലെ സൂര്യനും ഭൂമിയും ചേർന്ന് നിൽക്കുന്ന സിസ്റ്റത്തിനകത്തെ ലഗ്രാജ് 1 പോയിന്റിൽ നിന്ന് കൊണ്ട് യാതൊരു തടസ്സവുമില്ലാതെ മറ്റു ഗൃഹങ്ങളുടെയോ ചന്ദ്രന്റെയോ നിഴൽ പതിക്കാതെ പൂർണ സമയവും സൂര്യ നിരീക്ഷണത്തിന് പറ്റിയ സ്ഥലമായ ലഗ്രാജ് 1 ൽ നിന്ന് കൊണ്ട് മുഴുവൻ സമയവും സൂര്യനെ നിരീക്ഷണം നടത്തുകയാണ് ആദിത്യ എൽ 1 എന്ന ധൗത്യത്തിന്റെ പരമമായ ലക്ഷ്യം.