വിക്ഷേപണത്തിന് ഒരുങ്ങി ആദിത്യ എൽ 1 ; കൗണ്ട്ഡൗൺ ഇന്ന് ആരംഭിക്കും
Sep 1, 2023, 07:47 IST

ഐഎസ്ആര്‍ഒയുടെ സൂര്യ പര്യവേക്ഷണ ഉപഗ്രഹമായ ആദിത്യ എൽ 1 ദൗത്യത്തിന്റെ കൗണ്ട്ഡൗൺ ഇന്ന് തുടങ്ങുമെന്ന് ഐഎസ്ആർഒ. വിക്ഷേപണ റിഹേഴ്സൽ ആണ് ഇന്ന് തുടങ്ങുന്നതെന്ന് ഐഎസ്ആർഒ ചെയർമാൻ എസ്. സോമനാഥ് അറിയിച്ചു. സൂര്യനെ കുറിച്ച് പഠിക്കുന്ന ഇന്ത്യയുടെ ആദ്യ ദൗത്യമാണ് ആദിത്യ എല്‍-1.
ഭൂമിയില്‍ നിന്ന് ഏകദേശം 1.5 ദശലക്ഷം കിലോമീറ്റര്‍ അകലെയുള്ള സൂര്യ-ഭൗമ വ്യവസ്ഥയുടെ ലാഗ് റേഞ്ചിയന്‍ പോയിന്റ് 1 ലെ ഹാലോ ഭ്രമണപഥത്തിലാകും പേടകത്തെ നിക്ഷേപിക്കുക. ശ്രീഹരിക്കോട്ടയില്‍ ഒരുങ്ങുന്ന ആദിത്യ എല്‍-1 മിഷന്‍ ആണ് തങ്ങളുടെ അടുത്ത ദൗത്യമെന്ന് എസ്. സോമനാഥ് വ്യക്തമാക്കിയിരുന്നു. സെപ്റ്റംബര്‍ ആദ്യ വാരം ഇത് വിക്ഷേപിക്കുമെന്നും ചന്ദ്രയാൻ മൂന്നിന്റെ വിജയത്തിന് പിന്നാലെ സോമനാഥ് വ്യക്തമാക്കിയിരുന്നു.