LogoLoginKerala

ചെന്നൈയിലെ സംഗീത നിശ വിവാദത്തിൽ എ.ആർ.റഹ്മാനെ പിന്തുണച്ച് നടി ഖുശ്‌ബു

 
a r rahman

ചെന്നൈ: സംഗീത നിശ വിവാദത്തിൽ എ.ആർ.റഹ്മാനെ പിന്തുണച്ച് നടി ഖുശ്‌ബു. പരിപാടി അലംകോലം ആയതിന് റഹുമാനെ കുറ്റപ്പെടുത്തരുതെന്നും ഉത്തരവാദികൾ സംഘാടകർ മാത്രമാണെന്നും ഖുശ്‌ബു പറഞ്ഞു.

എ.ആർ. റഹ്മാൻ സംഗീത നിശയ്ക്കെതിരെ പരാതി പ്രവാഹത്തിന് ഇടയിലാണ് നടി ഖുശ്‌ബുവിന്റെ ഇടപെടൽ. ഇന്നലെ പരിപാടിയ്ക്കായി ടിക്കറ്റ് എടുത്തവർക്ക് പലർക്കും അകത്ത് കയറാൻ കഴിഞ്ഞില്ല കൂടാതെ തിക്കിലും തിരക്കിലും പെട്ട് നിരവധിപേർക്ക് പരിക്കേറ്റ സാഹചര്യവും ഉണ്ടായി.

അതെസമയം പരിപാടിയുടെ വീഴ്ചയുടെ ഉത്തരവാദിത്വം ഏറ്റെടുക്കുന്നതായി പരിപാടിയുടെ സംഘാടകരായ എ.സി.ടി.സി ഇവെന്റ്സ് അറിയിച്ചിരുന്നു. മറക്കുമോ നെഞ്ചം എന്ന പേരിൽ ഓഗസ്റ്റ് 12 നാണ് യഥാർത്ഥത്തിൽ എ.ആർ. റഹ്മാന്റെ സംഗീത നിഷ ചെന്നൈയിൽ നടക്കേണ്ടിയിരുന്നത്. 

ഒരു നീണ്ട ഇടവേളയ്ക്ക് ശേഷം ചെന്നൈയിൽ നടക്കുന്ന എ.ആർ. റഹ്മാന്റെ സംഗീത നിഷ എന്നത് കൊണ്ടുതന്നെ വലിയ വിധത്തിലുള്ള ആകാംഷ നിറഞ്ഞിരുന്നു. എന്നാൽ നിശ്ചയിച്ചിരുന്ന ദിവസം കാരണം മഴ കാരണം നടക്കേണ്ട പരിപാടി സെപ്റ്റംബറിലേക്ക് മാറ്റിവെക്കുകയാണ് ഉണ്ടായത്. ഇന്നലെ വൈകിട്ട് പരിപാടി തുടങ്ങുന്ന സംയമായപ്പോഴേക്കും വലിയ ആൾ തിരക്കാണുണ്ടായത്. അകത്ത് ഒരുക്കിയിരുന്ന സീറ്റുകളെക്കാൾ എവെന്റ്റ് കമ്പനി വിട്ടു എന്നതാണ് പ്രധാനമായും ഉയർന്ന പരാതി.  

5000  10000 രൂപയോളം മുടക്കി ഗോൾഡൻ ഡയമണ്ട് ടിക്കറ്റുകൾ എല്ലാം എടുത്ത് എത്തിയ ആളുകൾക്ക് ഉള്ളിൽ കടക്കാനോ സീറ്റ് ലഭ്യമാകുകയോ ചെയ്തില്ല. പലരും പുറത്ത് നിൽക്കേണ്ടി വന്നു. അകത്തു കയറിയവർക്ക് ആകട്ടെ പലർക്കും സംഗീത നിശ കേൾക്കാൻ സാധിക്കാതെ ഇരിക്കുകയും ചെയ്തു. കൂടാതെ സ്ത്രീകൾക്കും കുട്ടികൾക്കും ആക്രമണത്തിന് ഇരയാകുകയും ചെയ്തു. ഇതിന് പിന്നാലെയാണ് സംഗീത നിശ ടിക്കറ്റുകൾ കീറിയും കത്തിച്ചും സമൂഹമാധ്യമത്തിൽ പ്രതിഷേധവുമായി ആളുകൾ രംഗത്ത് വന്നത്.