നടിയെ ആക്രമിച്ച കേസില്‍ ദിലീപിന് വീണ്ടും തിരിച്ചടി
കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ ദിലീപിന് വീണ്ടും തിരിച്ചടി. കേസില്‍ കോടതി മേല്‍നോട്ടത്തില്‍ അന്വേഷണം വേണമെന്ന അതിജീവിതയുടെ ഹര്‍ജിയില്‍
വാദം കേള്‍ക്കരുതെന്ന ദിലീപിന്റെ ആവശ്യം ഹൈക്കോടതി നിരസിച്ചു.
അന്വേഷണം നടക്കുന്നതില്‍ എന്താണ് കുഴപ്പമെന്നും ദിലീപിനു മാത്രമാണല്ലോ പരാതിയുള്ളതെന്നും കോടതി പരാമര്‍ശിച്ചു.
അതിജീവിതെയ പിന്തുണച്ച സര്‍്ക്കാര്‍ ആവശ്യം ന്യായമെന്ന് വ്യക്തമാക്കി.കേസില്‍ കോടതിയെ സഹായിക്കാന്‍ അഭിഭാഷകന്‍ രഞ്ജിത് മാരാരെ അമിക്കസ്‌ക്യൂറിയെ കോടതി
കോടതി നിയമിച്ചു.
അതിജീവിതയുടെ ഹര്‍ജി വിധി പറയാന്‍ മാറ്റി. കേസ് അട്ടിമറിക്കാന്‍ ശ്രമം നടന്നെന്നാണ് അതിജീവിതയുടെ പ്രധ്ാന ആരോപണം.
കേസിലെ പ്രധാന തെളിവായ മെമ്മറികാര്‍ഡില്‍ കൃത്രിമം നടന്നെന്നും മൂന്നു കോടതികളില്‍ ആരോ മെമ്മറി കാര്‍ഡ്
കണ്ടെന്നും അന്വേഷണം വേണമെന്നുമാണ് അതിജീവിതയുടെ ആവശ്യം.
കേസ് അനന്തമായി നീട്ടിക്കൊണ്ടു പോകാനും വാദം കേട്ട ജഡ്ജി വിധി പറയുന്നത് തടയാനുമാണ്
അതിജീവിതയുടെ ശ്രമമെന്നായിരുന്നു ദിലീപിന്റെ ആവശ്യം.