LogoLoginKerala

നടി അനുശ്രീ സഞ്ചരിച്ചിരുന്ന വാഹനം ഇടിച്ച് രണ്ടുപേർക്ക് പരിക്ക്

 
anusree

സിനിമാതാരം അനുശ്രീ സഞ്ചരിച്ചിരുന്ന കാറുമായി കൂട്ടിയിടിച്ച്‌ രണ്ട് ബൈക്ക് യാത്രക്കാര്‍ക്ക് പരിക്കേറ്റു. ഇടുക്കി നെടുങ്കണ്ടം മുള്ളരികുടിക്കു സമീപം വച്ചാണ് അനുശ്രീ സഞ്ചരിച്ച വാഹനം യുവാക്കള്‍ സഞ്ചരിച്ച ബൈക്കുമായി കൂട്ടി ഇടിച്ചത്.

നെടുംകണ്ടം സ്വദേശികളായ വിഷ്ണു, ജിഷ്ണു എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവര്‍ സഹോദരങ്ങളാണ്. നെടുംകണ്ടത്ത് ഒരു സ്വകാര്യ സ്ഥാപനത്തിന്റെ ഉദ്‌ഘാടനത്തിനു ശേഷം മടങ്ങുകയായിരുന്നു അനുശ്രീ.

അപകടം സംഭവിച്ച ഉടൻതന്നെ യുവാക്കളെ അനുശ്രീയും നാട്ടുകാരും ചേര്‍ന്ന് മറ്റൊരു വാഹനത്തില്‍ നെടുങ്കണ്ടത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചു.