വ്യാജ ചികിത്സ രീതികൾക്കെതിരെ തുറന്നടിച്ച് നടൻ സലീംകുമാർ
കൊച്ചി: പാരമ്പര്യ വൈദ്യന്മാർക്കും വ്യാജ ചികിത്സ രീതികൾക്കുമെതിരെ തുറന്നടിച്ച് നടൻ സലീംകുമാർ അശാസ്ത്രിയമായ മരുന്നുകൾ നൽകി ഇത്തരക്കാർ രോഗികളെ വഞ്ചിക്കുകയാണെന്ന് സലീംകുമാർ പറഞ്ഞു. കൊച്ചി അമൃത ആശുപത്രിയിൽ അവയവം മാറ്റ ശസ്ത്രക്രിയയുടെ 20ാം വാർഷികത്തിൽ സംസാരിക്കുകയായിരുന്നു സലീംകുമാർ.
കൊച്ചി അമൃത ആശുപത്രിയിൽ അവയവം മാറ്റിവെച്ചവരുടെ കൂട്ടായ്മയിലാണ് സ്വന്തം അനുഭവം മുൻനിർത്തി നടൻ കാര്യങ്ങൾ തുറന്ന് പറഞ്ഞത്. വ്യാജ ചികിത്സ രീതികൾ ദിവസവും കൂടി വരുന്നു അതിനിരയാക്കപ്പെടുന്നവരും ദിനംപ്രതി വർധിക്കുന്നുvennum പാരമ്പര്യ വൈദ്യന്മാറെന്ന പേരിൽ ചെകിത്സ നടത്തുന്നവർക്ക് മുൻപിൽ താനടക്കം പല പ്രശസ്തരും വലിയ തുക നൽകി പെട്ടുപോയിട്ടുണ്ട് എന്നും സലീംകുമാർ തുറന്നടിച്ചു.
സമീപകാലത്ത് ഗുരുതര കരൾ രോഗത്തെ തുടർന്ന് കരൾ ശസ്ത്രക്രിയയിലൂടെ തിരിച്ചെത്തിയ നടൻ ബാലയും തന്റെ അഭിപ്രായങ്ങൾ കൂട്ടിച്ചേർത്തു.