LogoLoginKerala

മുഖ്യമന്ത്രിയുടെ അകമ്പടി വാഹനം തന്‍റെ കാറിൽ മനഃപൂർവം ഇടിപ്പിച്ചതായി പരാതിപ്പെട്ട് നടൻ കൃഷ്ണകുമാ‍‍‍‍‍‍ർ

 
krishnakumar

പത്തനംതിട്ട: മുഖ്യമന്ത്രിക്ക് അകമ്പടി പോയ പൊലീസ് വാഹനം നടൻ കൃഷ്ണകുമാറിൻ്റെ വാഹനത്തിൽ മനപ്പൂർവം ഇടിച്ചതായി പരാതി. ബിജെപി ദേശീയ നിർവാഹക സമിതി അംഗമായ കൃഷ്ണ കുമാറാണ് പരാതി നൽകിയത്.  മുഖ്യമന്ത്രി രാവിലെ എം സി റോഡിലൂടെ പുതുപ്പള്ളിയിലേക്ക് പോയിരുന്നതിനിടയിലാണ് സംഭവം. കൂടാതെ പോലീസ് വാഹനത്തിൽ ഉണ്ടായിരുന്ന പോലീസ്  സേന അംഗങ്ങൾ തന്നോട് മോശമായി പെരുമാറിയതായും പന്തളം പോലീസ് സ്റ്റേഷനിൽ നൽകിയ പരാതിയിൽ നടൻ കൂട്ടിച്ചേർത്തു. 

തന്റെ കാറിൽ ഇരുന്നിരുന്ന ബി.ജെ.പിയുടെ കൊടി കണ്ടിട്ടുള്ള അസഹിഷ്ണുതയാണ് പോലീസുകാർ തീർത്തെന്നും. പോലീസുകാർ ചീത്തവിളിച്ചപ്പോൾ തിരികെ ചീത്ത വിളിക്കാൻ അറിയാഞ്ഞിട്ടല്ല മറിച്ച് തന്റെ അച്ഛൻ ഒരു പോലീസ് ഉദ്യോഗസ്ഥൻ ആയിരുന്നെന്നും യൂണിഫോമിൽ ഉള്ളവരോട് അപമര്യാദയായി പെരുമാറരുതെന്നാണ് തന്റെ അച്ഛൻ പഠിപ്പിച്ചിട്ടുള്ളതെന്നും കൃഷ്ണ കുമാർ പറഞ്ഞു. 

രാഷ്ട്രീയത്തെ രാഷ്ട്രീയമായി എതിർക്കാം അല്ലാതെ ഗുണ്ടാപ്രവർത്തനത്തിലൂടെ അപകടപ്പെടുത്താൻ ശ്രമിക്കുന്ന പരിപാടികൾ നിലനിൽക്കില്ലെന്നും മൊത്തം പോലീസ് സേനയ്ക്കും ചീത്തപ്പേരുണ്ടാക്കുന്ന പോലീസ് ഗുണ്ടകളാണ് വാഹനത്തിൽ ഉണ്ടായതെന്നും കൃഷ്ണ കുമാർ കൂട്ടിച്ചേർത്തു