നടന്‍ കൊല്ലം സുധിക്ക് അന്ത്യാജ്ഞലി അര്‍പ്പിച്ച് നാട്; സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക്

വാഹാനാപകടത്തില്‍ മരിച്ച സിനിമ-ടെലിവിഷന്‍ താരം കൊല്ലം സുധിക്ക് അന്ത്യാജ്ഞലി അര്‍പ്പിച്ച് നാട്. കോട്ടയം പൊങ്ങന്താനത്തെ വീട്ടിലും യുപി സ്‌കൂളിലും പൊതുദര്‍ശനം ഉണ്ടായിരുന്നു. നിരവധി താരങ്ങള്‍ പ്രിയതാരത്തെ അവസാനമായി കാണാനെത്തി. ഉച്ചകഴിഞ്ഞ് രണ്ട് മണിക്ക് കോട്ടയം തോട്ടക്കാട് റീഫോര്‍മിഡ് ആഗ്ലിക്കല്‍ ചര്‍ച്ച് ഓഫ ഇന്ത്യ ചര്‍ച്ച് സെമിത്തേരിയിലാണ് സംസ്‌കാരം. ഉച്ചയ്ക്ക് ഒന്നരയോടെ വിലാപയാത്രയോടെയാണ് മൃതദേഹം സെമിത്തേരിയില്‍ എത്തിക്കുക.സുധിക്ക് അന്ത്യാജ്ഞലി അര്‍പ്പിക്കാന്‍ മിമിക്രി, സിനിമാ, സാംസ്‌കാരിക-സാമൂഹ്യ രംഗത്തം നിരവധി ആളുകള്‍ എത്തി.
ഇന്നലെ പുലര്‍ച്ചയാണ് തൃശൂര്‍ കയ്പമംഗലത്തു വെച്ച് കാര്‍ ടിപ്പറുമായി കൂട്ടിയിടിച്ചത്. വടകരയില്‍ നിന്ന് പരിപാടി കഴിഞ്ഞ് മടങ്ങവേയാണ് അപകടം സംഭവിച്ചത്.കാറില്‍ നടന്‍ ബിനു അടിമാലി, ഡ്രൈവര്‍ ഉല്ലാസ്, മഹേഷ് എന്നിവര്‍ ഉണ്ടായിരുന്നു. അപകടം നടന്ന ഉടനെ തന്നെ സുധിയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
അപകടത്തില്‍ പരിക്കേറ്റ മൂന്നു പേരും ഇപ്പോള്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. ബിനു അടിമാലി തീവ്ര പരിചരണ വിഭാഗത്തില്‍ നിരീക്ഷണത്തിലാണ്. മൂന്നു പേരും അപകടനില തരണം ചെയ്തിട്ടുണ്ട്.