LogoLoginKerala

ട്രെയിന്‍ യാത്രയ്ക്കിടെ ഉയര്‍ന്ന റെയില്‍വേ ഉദ്യോഗസ്ഥന്റെ മകളുടെ ഷൂസ് നഷ്ടപ്പെട്ടു, അന്വേഷണത്തിനിറങ്ങിയത് മൂന്ന് ഏജന്‍സികള്‍

 
train

ന്യൂഡല്‍ഹി : റെയില്‍വെ പോലീസ്, റെയില്‍വേ പ്രൊട്ടക്ഷന്‍ ഫോഴ്‌സ്, റെയില്‍വേ കാറ്ററിംഗ് ആന്‍ഡ് ടൂറിസം കോര്‍പ്പറേഷന്‍..മൂന്ന് ഏജന്‍സികളിലെയും മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ക്ക് ഇക്കഴിഞ്ഞ ഒരു മാസമായി വിശ്രമം ഇല്ലായിരുന്നു. ഒരു ജോഡി ലേഡീസ് ഷൂസ് കണ്ടെത്താനുള്ള പഴുതടച്ച അന്വേഷണത്തിലായിരുന്നു ഇവര്‍. കര്‍ണാടക, യുപി, ഒഡീഷ  സംസ്ഥാനങ്ങളിലൂടെ നടന്ന പരിശോധനയ്ക്ക് ഒടുവില്‍ വിഐപി ഷൂസ് കണ്ടെത്തിയതിന്റെ ആശ്വാസത്തിലാണ് ഉദ്യോഗസ്ഥര്‍!

ഒഡീഷ കേഡറിലുള്ള ഉയര്‍ന്ന റെയില്‍വേ ഉദ്യോഗസ്ഥന്റെ മകളുടെ ഷൂസാണ് ഉദ്യോഗസ്ഥര്‍ക്ക് തലവേദനയായത്.കര്‍ണാടകയില്‍ നിന്ന് ദില്ലയിലേക്കുള്ള യാത്രയ്ക്കിടെ ഫസ്റ്റ് എസി കംപാര്‍ട്ട്‌മെന്റില്‍ വച്ചാണ് ഇവരുടെ ഷൂസ് കാണാതായത്. പുലര്‍ച്ചെ ഉറക്കം എഴുന്നേറ്റ് ഷൂസ് നോക്കിയപ്പോള്‍ കാണാനില്ല. പിങ്ക് നിറത്തിലുള്ള ബ്രാന്‍ഡ്ഡ് ഷൂസിന് പകരം അതേ നിറത്തിലുള്ള മറ്റൊരു ഷൂസ് സീറ്റിനടിയില്‍ ഉപേക്ഷിച്ച നിലയിലുണ്ടായിരുന്നു. ഇരുപതിനായിരം രൂപ വില വരുന്ന ഷൂസ്സാണ് ഉയര്‍ന്ന റെയില്‍വേ ഉദ്യോഗസ്ഥന്റെ മകളുടേത്. ഇത് മോഷ്ടിക്കപ്പെട്ടെന്ന്  ഉടന്‍ മകള്‍ പിതാവിനെ വിവരം അറിയിച്ചു. ഉടന്‍ തന്നെ ഡിആര്‍എം അന്വേഷണത്തിന് ഉത്തരവിട്ടു. നീണ്ട അന്വേഷണത്തിനൊടുവില്‍ ബായ്‌റേലി സ്റ്റേഷനില്‍ ഇറങ്ങിയ അതേ കംപാര്‍ട്ടെമന്റിലെ സ്ത്രീ ഷൂസ് മാറി ധരിടച്ചതാണെന്ന് കണ്ടെത്തി. ദില്ലിയിലെ സ്വകാര്യ ആശുപത്രിയിലെ ഡോക്ടറാണ് ഷൂസ് മാറി ധരിച്ചത്. ഇരുപതിനായിരം വില വരുന്ന ഷൂസിന് പകരം ഇവരുടെ രണ്ടായിരം രൂപയുടെ ഷൂസാണ് പകരം ഇട്ടത്. ഒടുവില്‍ വിലകൂടിയ ഈ വിഐപി ഷൂസ് പരാതിക്കാരിക്ക് തിരികെ നല്‍കി കേസ് അവസാനിപ്പിച്ചു